നീണ്ടുനിവര്‍ന്ന്, നട്ടെല്ലുവളയാതെ ശരിക്കും ‘ആസന്നം’ നിലത്തമര്‍ത്തിവച്ചുകൊണ്ടുള്ള ഇരുപ്പാണ് പൊതുവില്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. കാലുകള്‍ എതുരൂപത്തില്‍ വെച്ചരൂപത്തില്‍ വെച്ചിരിക്കണമെന്നതിനെപ്പറ്റി കൃത്യമായ ഒരു നിയമവുമില്ല. വളരെനേരം ഇരിക്കേണ്ടിവന്നാലും വലിയൊരു ദണ്ഡം തോന്നാത്തതരത്തില്‍ എങ്ങനെ വേണമെങ്കിലും കാലുകള്‍ വയ്‌ക്കാമെന്ന് മാത്രം ധരിച്ചാല്‍ മതി. ശാരീരശാസ്ത്രപരമായി ചിന്തിച്ചാല്‍ കാലുകള്‍ മടക്കിവയ്‌ക്കുന്നതില്‍ ഒരു യുക്തിയുണ്ട്. അങ്ങിനെയുള്ള ഇരുപ്പില്‍ നമ്മുടെ ശരീരത്തിന്റെ താണഭാഗത്തേക്ക് വളരെ ചുരുങ്ങിയ തോതിലേ രക്തം പ്രവഹിക്കുകയുള്ളൂ; തത്ഫലമായി, സ്വാഭാവികമായും കൂടുതല്‍ രക്തം നമ്മുടെ തലച്ചോറിന്റെ സൂക്ഷ്മങ്ങളായ സിരകളില്‍ കൂടി പ്രവഹിക്കാനുണ്ടാവും. ധ്യാനകാലത്ത് ബുദ്ധിക്ക് വളരെ സൂക്ഷ്മമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്; അതിന് കൂടുതല്‍ രക്തം തലച്ചോറില്‍ എത്തേണ്ടത് ഒരപേക്ഷ ആവശ്യമായിരിക്കാം.
സ്വാമി ചിന്മയാനന്ദന്‍
















