വിഷമസന്ധിയില്‍പോലും മാതാപിതാക്കളെ സ്മരിക്കാത്ത ഒരാള്‍ ഒരു മൂഢനാണ്. ശ്രീപാര്‍വ്വതീ പരമേശ്വരന്മാര്‍ ജഗത്പിതാക്കളാണ്. അവരെ സദാ സ്മരിക്കുന്ന ഒരാള്‍ക്ക് ഒരു പ്രയാസമോ ദുഃഖമോ വരികയില്ല. നിര്‍ഭാഗ്യവശാല്‍ ഇന്ന് ആളുകള്‍ അവരുടെ മാതാപിതാക്കളെ സ്മരിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ക്ക് സംരക്ഷണം ലഭിക്കാത്തത്.
“രാമന്റെ ദിവ്യത്വം കൗസല്യയുടെ സ്നേഹപൂര്‍ണമായ പരിലാളനയില്‍ തഴച്ചുവളര്‍ന്നു. സീതയുടെ സ്നേഹവും തപസ്സും കൊണ്ട് ലവനം കുശനും പേരും പെരുമയും നേടി. ഗാന്ധിജി തന്റെ മാതാവ് പുത്ലീബായിയുടെ സ്നേഹത്തിന്റെ തണലില്‍ വളര്‍ന്ന് മഹാത്മാവായി. ജീജാബായിയുടെ വാത്സല്യം ശിവാജിയെ ഒരു ധീരയോദ്ധാവാക്കി.
– ശ്രീ സത്യസായി ബാബ
















