കോട്ടയം: കുമരകം, ആലപ്പുഴ എന്നിവിടങ്ങളില്‍ ഒരാഴ്ചയിലേറെയായി നടന്ന ഹൗസ്ബോട്ട് സമരം പിന്‍വലിച്ചു. ഇന്നലെ തിരുവനന്തപുരത്ത് മന്ത്രി എ.പി അനില്‍കുമാര്‍, കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഹൗസ്ബോട്ട് ഉടമകളും തൊഴിലാളികളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. തൊഴിലാളികള്‍ക്ക് 8,250 രൂപ ബോണസ് നല്‍കും. ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച് ഒരു മാസത്തിനകം തീരുമാനമെടുക്കാനും യോഗത്തില്‍ ധാരണയായി.
രണ്ടുമാസത്തെ ശമ്പളം ബോണസ്സായി നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 10 മുതലാണ് തൊഴിലാളികള്‍ സമരം തുടങ്ങിയത്. എന്നാല്‍ ഒരു മാസത്തെ ശമ്പളമായ 6,850 രൂപ മാത്രമേ ബോണസ്സായി നല്കാന് കഴിയുകയുള്ളുവെന്ന നിലപാടില്‍ ഹൗസ്ബോട്ട് ഉടമകളും ഉറച്ചു നിന്നതോടെയാണ് സമരം അനിശ്ചിതമായി നീണ്ടത്. ഇതിനിടെ ഒരു വിഭാഗം ബോട്ടുടമകള്‍ 8,250 രൂപ ബോണസ് നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കുറച്ചു തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ നാമമാത്രമായ ഹൗസ്ബോട്ടുകള്‍ മാത്രമാണ് ഓടി തുടങ്ങിയത്.
ഇന്നലെ നടന്ന ചര്‍ച്ചയില്‍ രണ്ടു മാസത്തെ ശമ്പളം ബോണസായി നല്‍കാമെന്ന വാദത്തില്‍ തൊഴിലാളി സംഘടനകള്‍ പിന്നോട്ടുപോയി. ഒരു രൂപപോലും ബോണസ് വര്‍ദ്ധന നല്‍കില്ലെന്ന നിലപാടില്‍ ഹൗസ്ബോട്ടുടമകളും അയവ് വരുത്തിയ സാഹചര്യത്തിലാണ് 8,250 രൂപയായി ബോണസ് നിശ്ചയിച്ചത്. ടൂറിസം ആന്റ് ഹൗസ്ബോട്ട് മസ്ദൂര്‍ സംഘ് (ബിഎംഎസ്) ആവശ്യമുന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ധാരണയായത്.
ഹൗസ്ബോട്ട് മേഖലയില്‍ ഒരാഴ്ചയിലേറെ നീണ്ടു നിന്ന സമരം മൂലം ടൂറിസം മേഖലയിലും അനുബന്ധ മേഖലകളിലുമടക്കം കോടികളുടെ നഷ്ടമാണുണ്ടായത്. കോട്ടയം, ആലപ്പുഴ ജില്ലകളിലായി ആയിരത്തോളം ഹൗസ്ബോട്ടുകളാണ് സര്‍വ്വീസ് നടത്തുന്നത്.
ഓണക്കാലമായിരുന്നതിനാല്‍ ഹൗസ്ബോട്ടുകള്ക്കെല്ലാം തന്നെ ബുക്കിംഗുണ്ടായിരുന്നു. ഇതെല്ലാം തന്നെ റദ്ദാക്കപ്പെട്ടു. കൂടാതെ ആലപ്പുഴ, കുമരകം പ്രദേശത്തെ പച്ചക്കറി, മത്സ്യം, മാംസം, പലചരക്ക് വ്യാപാരരംഗത്തെയും സമരം ബാധിച്ചു. റിസോര്‍ട്ടുകളിലും സഞ്ചാരികള്‍ എത്തിയില്ല. തൊഴിലാളി സംഘടനകളും ബോട്ടുടമകളും വീട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്ന സാഹചര്യത്തില്‍ ഓണക്കാലം ഈ മേഖലയ്ക്ക് സമ്മാനിച്ചത് നഷ്ടക്കണക്കാണ്.
ഇന്നലെ നടന്ന ചര്‍ച്ചയില്‍ ടൂറിസം ആന്റ് ഹൗസ്ബോട്ട് മസ്ദൂര്‍ സംഘ് നേതാക്കളായ കെ. പ്രദീപ്, പി.ബി പുരുഷോത്തമന്, അനിയന് സ്വാമിച്ചിറ, സജീവന് (സിഐടിയു), ആര്. അനില്‍കുമാര്‍ (എഐടിയുസി), നാസര്‍ എം. പൈങ്ങാമഠം (ഐഎന്‍ടിയുസി) എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: