വിരുദുനഗര്‍ : തമിഴ്നാട്ടിലെ വിരുദു നഗറിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. പോത്തന്‍കോട് അയിരൂപ്പാറ സ്വദേശി അനില്‍കുമാറാണ് മരിച്ചവരില്‍ ഒരാള്‍. രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല.
തിരുവനന്തപുരത്ത് നിന്ന് രാമേശ്വരത്തേക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ റോഡിലെ മീഡിയനിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴയില്‍ കാഴ്ച മങ്ങി നിയന്ത്രണം വിട്ടതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ തിരുമംഗലം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: