ഗുരുവായൂര്‍: ശ്രീഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളില്‍ കാഴ്ച്ചകുലകള്‍ സമര്‍പ്പിച്ച് ഭക്തഹൃദയങ്ങള്‍ ഇന്നലെ സമൃദ്ധിയുടെ പൊന്നോണത്തെ വരവേറ്റു. ഇന്നലെ ഉത്രാടപുലരിയില് ഉഷപൂജക്കും, ശീവേലിക്കും ശേഷമായിരുന്നു, ആശ്രിതവത്സലനായ ഗുരുവായൂരപ്പന് സ്വര്ണ്ണവര്ണ്ണനിറമുള്ള പഴക്കുലകള്കൊണ്ട് തിരുമുല്‍ക്കാഴ്ച്ച സമര്‍പ്പണം നടത്തിയത്. കൊടിമരചുവട്ടില്‍ അരിമാവണിഞ്ഞതറയില് നാക്കിലവെച്ചതില്‍ ഇന്ന് ഭഗവാന് ഉത്രാടകുല സമര്‍പ്പണം നടക്കും.
ഇന്ന് രാവിലെ 7-മണിക്ക് ശീവേലിക്ക് ശേഷം അരിമാവണിഞ്ഞ് നാക്കിലവെച്ചതില്‍ ക്ഷേത്രംമേല്‍ശാന്തി തിയ്യന്നൂര്മനക്കല് ശ്രീധരന്‍നമ്പൂതിരി ഭഗവാന് ആദ്യ കുലസമര്പ്പിച്ചതോടെ ഉത്രാടകുലസമര്പ്പണം തുടങ്ങി. നിമിഷനേരംകൊണ്ട് കാഴ്ച്ചകുലകളാല്‍ കൊടിമരചുവട് കൂമ്പാരമായി. തുടര്‍ന്ന് നൂറുകണക്കിന് ഭക്തര്‍ ഭഗവാന് കാഴ്ച്ചക്കുല സമര്‍പ്പിച്ചു.
ഗുരുവായൂര്‍ ദേവസ്വം സ്ഥിരാംഗങ്ങളായ സാമൂതിരിരാജ, മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ കെ. മുരളീധരന്, ദേവസ്വം മുന്‍ ചെയര്മാന് ടി.വി. ചന്ദ്രമോഹന്, ദേവസ്വം മുന്‍ ഭരണസമിതി അംഗം എന്‍. രാജു, ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്റ്റ്രേറ്റര്‍ ടി. വിജയന് നമ്പ്യാര്‍, സഹകരണവകുപ്പുമന്ത്രി സി.എന്‍. ബാലകൃഷ്ണന്, കെ. മുരളീധരന് എം.എല്‍.എ, വി.ഡി. സതീശന് എം.എല്‍.എ, തൃശ്ശൂര്‍ റേഞ്ച് ഐ.ജി: എസ്. ഗോപിനാഥ്, ഗുരുവായൂര്‍ പ്രസ്സ് ഫോറം പ്രസിഡണ്ട് പി.കെ. രാജേഷ്ബാബു, ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ഓ.കെ.ഓര് മണികണ്ഠന് തുടങ്ങിയ പ്രമുഖരുള്‍പ്പടെ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഭഗവത് സന്നിധിയില്‍ കാഴ്ച്ചകുലസമര്പ്പിച്ച് ആത്മസായൂജ്യം നേടിയത്.
കാഴ്ച്ചക്കുലയായി വന്ന ആയിരക്കണക്കിന് കുലകളില്‍ ഒരുഭാഗം ദേവസ്വം ആനകള്‍ക്കും, മറ്റൊരുഭാഗം ഇന്ന് നടക്കുന്ന ഓണസദ്യക്ക് പഴപ്രദമനും, ഒരുഭാഗം ഇന്നലെ വൈകീട്ട് ഭക്തജനങ്ങള്‍ക്കായി ലേലം ചെയ്തു. കാഴ്ച്ചക്കുലസമര്പ്പണത്തിനായി ഗുരുവായൂരിലെ വിവിധഭാഗങ്ങളില്‍ നൂറുകണക്കിന് കാഴ്ച്ചക്കുലകള്‍ ഒരുങ്ങികഴിഞ്ഞിരുന്നു. ഓണദിവസമായ ഇന്ന് മൂന്നുനേരവും ക്ഷേത്രത്തില്‍ മൂന്നാനകളോടുകൂടിയ കാഴ്ച്ചശീവേലിക്ക് ഗജരത്നം പത്മനാഭന് ശ്രീഗുരുവായൂരപ്പന്റെ കോലമേറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: