Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 250-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2013, 07:01 pm IST
in Samskriti

ഹംസി പാസി ദദാസി ത്വമവസ്ഫുര്‍ജസി വല്‍ഗസി

അനഹംകൃതിരൂപോ?പി ചിത്രേയം തവ മായിതാ

പ്രഹ്ലാദന്റെ ധ്യാനം തുടര്‍ന്നു: ആത്മാവേ നിന്റെ പരിശുദ്ധിയല്ലേ സൂര്യനില്‍ തിളങ്ങുന്നത്‌? നിന്നിലുള്ള അമൃതസമാനമായ ശീതളിമ ചന്ദ്രനില്‍ പരിലസിക്കുന്നു. പര്‍വ്വതങ്ങളുടെ ദാര്‍ഢ്യം, കാറ്റിന്റെ ഗതിവേഗം എല്ലാം നിന്നില്‍ നിന്നുദ്ഭവിച്ചത്‌. നീയുള്ളതിനാല്‍ ഭൂമിക്ക്‌ ഉറപ്പും ആകാശത്തിനു ശൂന്യതയും സഹജം. ഭാഗ്യം കൊണ്ട്‌ ഞാന്‍ നിന്നെ കണ്ടെത്തി. ഞാന്‍ നിന്റേതായി. ഭാഗ്യം കൊണ്ട്‌ നാം തമ്മില്‍ യാതൊരന്തരവുമില്ല. ഞാന്‍ ആത്മാവാണ്‌. ആത്മാവ്‌ ഞാനാണ്‌. ഞാനെന്നു പറയപ്പെടുന്നതും നീയെന്നു വിവക്ഷിക്കപ്പെടുന്നതും ഒന്നാണ്‌. അവയില്‍ വിത്തേതായാലും വൃക്ഷമേതായാലും ഞാനതിനെ വീണ്ടും വീണ്ടും നമസ്കരിക്കുന്നു.

അഹംകാരരഹിതവും അനന്തവുമായ ആത്മാവിനു നമോവാകം. രൂപരഹിതമായ ആത്മാവിനു നമസ്കാരം. ആത്മാവായി നീയെന്നില്‍ നിലകൊള്ളുമ്പോള്‍ ആകെ സമതുലനമാകുന്നു. അവിടെ കാലദേശാനുബന്ധമില്ലാത്ത, പരിമിതികളില്ലാത്ത ശുദ്ധമായ സാക്ഷീബോധമുദിക്കുന്നു. പിന്നെ മനസ്സ്‌ ചഞ്ചലപ്പെട്ട്‌ ഇന്ദ്രിയങ്ങള്‍ക്കിളക്കമുണ്ടാവുന്നു. അങ്ങിനെ ഊര്‍ജ്ജപ്രവാഹമുണ്ടായിട്ട്‌ പ്രാണന്‍, അപാനന്‍ എന്നീ രണ്ടുജീവശക്തികള്‍ ചലനം തുടങ്ങുന്നു. ആശകളുടെ ആകര്‍ഷണത്തില്‍പ്പെട്ട്‌ മനസ്സെന്ന സാരഥി മാംസാസ്ഥിരക്തചര്‍മ്മ നിര്‍മ്മിതമായ ശരീരത്തെ മൂര്‍ത്തീകരിക്കുന്നു.

ഞാനേതായാലും ശുദ്ധ അവബോധമാണ്‌. ഞാന്‍ ശരീരമായോ മേറ്റ്ന്തെങ്കിലുമായോ ബന്ധനത്തിലും ബന്ധത്തിലുമല്ല. ആഗ്രഹങ്ങളുടെ ചഞ്ചലതയ്‌ക്കനുസരിച്ച്‌ ദേഹം വളരുകയോ തളരുകയോ ചെയ്യട്ടെ. വിശ്വസൃഷ്ടിയും പ്രളയവും എന്നപോലെ കാലക്രമത്തില്‍ അഹംഭാവം ഉയര്‍ന്നുപൊങ്ങി ക്രമേണ അതിനു നാശവും വന്നുകൊള്ളട്ടെ. എന്നാല്‍ ഏറെത്തവണ ആവര്‍ത്തിച്ച ജനനമരണ ചക്രത്തിനൊടുവിലാണെനിക്ക്‌ ഈ പ്രശാന്തി കൈവന്നത്‌. ഈ പ്രപഞ്ചവിശ്വവും സ്വന്തം ചാക്രികപഥങ്ങള്‍ പലതവണ താണ്ടിയശേഷം അതിനു വിരാമമായി വിശ്രമിക്കുന്നുണ്ടല്ലോ. എല്ലാത്തിനും അതീതമായി വര്‍ത്തിക്കുന്ന, എല്ലാമെല്ലാമായ, എനിക്കും നിനക്കും നമസ്കാരങ്ങള്‍ . നമ്മെക്കുറിച്ചു സംസാരിക്കുന്ന എല്ലാവര്‍ക്കും നമസ്കാരം.

സാക്ഷീഭാവത്തിലുള്ള പരമപുരുഷനെ അതുമായി ബന്ധപ്പെട്ടെന്ന്‌ പറയപ്പെടുന്ന അനുഭവങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ തീരെ ബാധിക്കുന്നില്ല. പൂക്കളില്‍ സുഗന്ധംപോലെ എള്ളുമണിയില്‍ എണ്ണപോലെ, ആത്മാവ്‌ എല്ലാടവും എപ്പോഴും എല്ലാറ്റിലും നിലകൊള്ളുന്നു.

‘അല്ലയോ ആത്മാവേ, അഹംഭാവരഹിതമെങ്കിലും നീ സര്‍വ്വ സ്വാതന്ത്ര്യത്തോടെ വിരാജിക്കുന്നു. നീ നല്‍കുകയും, നശിപ്പിക്കുകയും, അലറിയുറയുകയും, സംരക്ഷിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും ഇതൊരത്യദ്ഭുതം തന്നെ.’ ആത്മാവിന്റെ വെളിച്ചമായതിനാല്‍ ഞാന്‍ കണ്ണുതുറക്കുമ്പോള്‍ പ്രപഞ്ചമുണരുന്നു. കണ്ണടയ്‌ക്കുമ്പോള്‍ ലോകം ഇല്ലാതാവുകയും ചെയ്യുന്നു. വലിയൊരാല്‍മരത്തിന്റെ വിത്തില്‍ ആ വന്മരം നേരത്തേതന്നെ ഒരു സാദ്ധ്യതയായി ഉള്ളതുപോലെ ആത്മാവേ, നീയെന്ന അണുവില്‍ ലോകംമുഴുവനും നിലകൊള്ളുന്നു. ആകാശത്തിലെ മേഘവിതാനങ്ങളില്‍ ആന, കുതിര, മറ്റ്‌ മൃഗങ്ങള്‍ എന്നിവയെ കാണാനാകുമെന്നതുപോലെ നീ അനന്തവിഹായസ്സില്‍ എണ്ണമില്ലാത്ത ചരാചരവസ്തുക്കളായി, ഒന്നില്‍ നിന്നും മറ്റൊന്ന്‌ തികച്ചും വ്യത്യസ്ഥമായി, വൈവിദ്ധ്യപൂര്‍ണ്ണമായി കാണപ്പെടുന്നു. നീ സ്വയം ചരമോ അചരമോ അല്ലെങ്കിലും അങ്ങിനെയൊക്കെയാണ്‌ കാണപ്പെടുന്നത്‌.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.