കോഴിക്കോട്: ആര്.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസില്‍ പത്രങ്ങളുടെ എഡിറ്റര്‍മാരെയും സാക്ഷിപ്പട്ടികയില്‍ പെടുത്തണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. കേരളകൗമുദി, മലയാള മനോരമ, മാതൃഭൂമി എന്നീ ദിനപത്രങ്ങളുടെ എഡിറ്റര്‍മാരെയാണ് സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്.
14 പേരുള്ള സാക്ഷിപ്പട്ടിക പ്രതിഭാഗം അഭിഭാഷകര്‍ ഇന്ന് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി നാരായണ പിഷാരടിക്ക് മുമ്പാകെ സമര്‍പ്പിച്ചു. സാക്ഷി വിസ്താരം ഈ മാസം 24ന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: