തൃശ്ശൂര്‍: അമ്മ പകുത്തു നല്കിയ കരളുമായ് ജീവിക്കുന്ന കുന്നത്തങ്ങാടി വെളുത്തൂരിലെ ചക്കാലപ്പറമ്പില്‍ സിനോജിന് ടോം യാസ് പരസ്യ ഏജന്‍സി ഓണോപഹാരം നല്കി. പതിനായിരം രൂപ,നേന്ത്രക്കുല ,സിനോജിനും അമ്മ ഗിരിജയ്ക്കും ഓണപ്പുടവ എന്നിവയായിരുന്നു ഉപഹാരം.
തൃശ്ശൂര്‍ അതിരൂപതയിലെ മുന്‍ വികാരി ജനറല്‍ മോണ്‍.ജോര്‍ജ്ജ് അക്കരയാണ് കരള്‍ മറ്റീവ്ക്കല്‍ ശസ്ത്രക്രിയക്കു ശേഷം വീട്ടില്‍ വിശ്രമിക്കുന്ന സിനോജിനും അമ്മയ്ക്കും ഉപഹാരങ്ങള്‍ സമ്മാനിച്ചത്.
മകന് കരള്‍ പകുത്തു നല്കിയ അമ്മ രോഗിയായ മകള്‍ക്ക് വൃക്ക ദാനം ചെയ്യുവാന്‍ ഒരുങ്ങുകയാണ്. മക്കള്‍ക്ക് അവയവങ്ങള്‍ പകുത്തു നല്കുവാന് ധീരമായ തീരുമാനം എടുത്ത അമ്മയുടെ ജീവിതം ശ്ലാഘനീയമാണെന്ന് അക്കരയച്ചന്‍ പറഞ്ഞു.
2013 മാര്‍ച്ച് മുതല്‍ മാസത്തില്‍ പതിനായിരം രൂപ വീതം രണ്ടുവര്‍ഷത്തേക്ക് ടോംയാസ് ഉടമ തോമസ് പാവറട്ടി സിനോജിന് സഹായധനമായി നല്‍കുന്നുണ്ട്. കോര്പ്പറേഷന് ബാങ്ക് തൃശ്ശൂര്‍ സീനിയര്‍ മാനേജര്‍ എ.യു പ്രകാശ്, കേരള സിറ്റി സണ്‍ ഫോറം പ്രസിഡണ്ട് പി.എം ഷാഹുല്‍ ഹമീദ് മാസ്റ്റര്‍,തോമസ് പാവറട്ടി, സുധീഷ് കെ.എസ് , മെല്വിന് പി.സി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: