കൊല്ലം: ഓണത്തിന് തുടക്കംകുറിച്ച ഐആര്‍ഡിപി മേളയ്ക്ക് തിരശ്ശീല ഉയര്‍ന്നു. പതിനൊന്ന് ബ്ലോക്കുകളില്‍ നിന്ന് ഒരു കോടി രൂപയുടെ ഉല്പന്നങ്ങളാണ് ഇത്തവണ എത്തിയിട്ടുള്ളത്. ക്യുഎസി ഗ്രൗണ്ടില്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന മേളയാണിത്.
പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ കര്‍ഷകര്‍ സംഭരിച്ച പച്ചക്കറികളാണ് മേളയിലെത്തിയിട്ടുള്ളത്. വെളിച്ചെണ്ണ ഉപയോഗിച്ച് തയ്യാറാക്കിയ വിവിധ തരത്തിലുള്ള മധുരപലഹാരങ്ങളും ഉപ്പേരികളും കുറഞ്ഞ നിരക്കില്‍ ലഭിക്കും. പച്ചമരുന്നുകളുടെ ശേഖരവും ഇത്തവണ മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ബ്രഹ്മിയുടെയും, കറ്റാര്‍വാഴയുടെയും തൈകള്‍ ലഭ്യമാക്കുന്നതിന് പുറമെ മുടിപൊഴിച്ചിലിനും മുടിവളരുന്നതിനും ആവശ്യമായ പച്ചമരുന്നുകളുടെ ശേഖരവുമുണ്ട്.
തഴപ്പായയുടെ ശേഖരവും വിവിധ ബ്ലോക്കുകളില്‍ നിന്നും എത്തിയിട്ടുണ്ട്. രുചിഭേദങ്ങള്‍ക്ക് അനുസൃതമായി വിവിധ തരത്തിലുള്ള അച്ചാറുകള്‍ കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തില്‍ വീട്ടമ്മമാര്‍ എത്തിച്ചിട്ടുണ്ട്. ഇരുമ്പ് സാധനങ്ങളുടെ ശേഖരം തന്നെ മേളയി ഒരുക്കിയിട്ടുണ്ട്. കത്തികള്‍, മണ്‍വെട്ടി, കുന്താലി, കോടാലി എന്നിവ ല്യമാണ്. അച്ചപ്പമുണ്ടാക്കുന്നതിന്റെയും മിച്ചര്‍ ഉണ്ടാക്കുന്നതിന്റെയും ഉപകരണങ്ങളും ലഭ്യമാണ്.
ഹരിത കുണ്ടറയുടെ പ്രത്യേക സ്റ്റാളും ശ്രദ്ധ പിടിച്ചുപറ്റുന്നു. പ്രകൃതി വിഭവങ്ങള്‍ കൊണ്ടുണ്ടാക്കിയ പാത്രങ്ങളും കപ്പുകളും ദൈനംദിന ഉപയോഗ സാധനങ്ങളും ഇവിടെ ലഭ്യമാണ്. ഒരു കോടി രൂപയുടെ ഉല്പന്നങ്ങളുമായി വന്നെത്തിയ ഗ്രാമീണ ജനത അവരുടെ വില്പനയിലൂടെ ഓണത്തെക്കുറിച്ചുള്ള ഒരു കോടി സ്വപ്നങ്ങള്‍ക്ക് നിറം പകരുകയാണിവിടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: