നമ്മുടെ അനന്തമായ കഴിവിന്റെ നിസ്സാരമായ ഒരംശം മാത്രമേ നമ്മളില്‍ മിക്കവര്‍ക്കും ഉപയോഗപ്പെടുത്താന്‍ കഴിയാറുള്ളൂ. അതുകൊണ്ടുതന്നെയാണ് നിരാശ എന്നും നമ്മുടെ ‘തലവിധി’ യായിരിക്കുന്നത്. നമുക്ക് അപാരമായ ശക്തിയുണ്ട്; പക്ഷേ നിര്‍ഭാഗ്യവശാല്‍, അതിനെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് നമുക്കറിഞ്ഞുകൂടാ. നമ്മെപ്പറ്റിത്തന്നെ ഒരു പുനര്‍നിരൂപണം ചെയ്യേണ്ടതുണ്ടെന്നാണ്, അപ്പോള്‍, വന്നിരിക്കുന്നത്. നമ്മുടെ ഉപരിതലങ്ങള്‍ക്കെല്ലാമടിയിലായി വര്‍ത്തിക്കുന്ന ആ ‘പൊതുഗുണിത’ത്തെ തേടിപ്പിടിക്കുന്നതിനായി അബോധപൂര്‍വ്വമായ ഒരു ശ്രമം നമ്മളില്‍ത്തന്നെ നിരന്തരം നടന്നുകൊണ്ടിരിക്കുന്നുണ്ട്. ആ ഒറ്റ റെയില്‍പാളത്തിന്മേലൂടെ നമ്മുടെ വ്യത്യസ്ത വ്യക്തിത്വങ്ങളെല്ലാം, ഒരേ അവസരത്തില്‍, തെറ്റിമറിഞ്ഞ് വീഴാതെ, മയത്തില്‍ ജാഗ്രതയോടെ, ഈ ‘സത്യാനുഭൂതി’യെ പ്രാപിക്കാനായി നീങ്ങിക്കൊണ്ടേ ഇരിക്കുന്നുണ്ട്.
– സ്വാമി ചിന്മയാനന്ദന്‍
















