ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവയ്‌പുമായി ബന്ധപ്പെട്ട കേസില്‍ രാജസ്ഥാന്‍ റോയല്‍സ് താരം അജിത് ചാന്ദിലയ്‌ക്കും മറ്റു രണ്ടു പേര്‍ക്കും ദല്‍ഹിയിലെ കോടതി ജാമ്യം അനുവദിച്ചു.
ചാന്ദിലയെ കൊണ്ട് നിര്‍ബന്ധിച്ച് കുറ്റസമ്മതം നടത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. മറ്റു കളിക്കാരുടെ പേര് നിര്‍ബന്ധിച്ച് പറയിക്കുക ആയിരുന്നുവെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
കേസില്‍ ചില കാര്യങ്ങള്‍ വിട്ടു പോയതായി നിരീക്ഷിച്ച കോടതി, അവയെ കുറിച്ച് വിശദ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു. കേസ് അടുത്ത മാസം ഏഴിന് വീണ്ടും പരിഗണിക്കും.
















