Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബ്രസീലിന്‌ തകര്‍പ്പന്‍ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2013, 10:18 pm IST
in Football

ബ്രസീലിയ: അടുത്ത വര്‍ഷത്തെ ലോകകപ്പ്‌ ഫുട്ബോളിന്‌ മുന്നോടിയായി നടക്കുന്ന അന്താരാഷ്‌ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ബ്രസീലിന്‌ തകര്‍പ്പന്‍ വിജയം. ലോകകപ്പിന്റെ ആതിഥേയരായ ബ്രസീല്‍ ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ആറ്‌ ഗോളുകള്‍ക്ക്‌ ഓസ്ട്രേലിയയെയാണ്‌ നിലംപരിശാക്കിയത്‌. ബ്രസീലിയയിലെ എസ്റ്റോഡിയ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ യുവ സൂപ്പര്‍താരം നെയ്‌മറും സംഘവും ഏഷ്യന്‍ ശക്തികളായ ഓസ്ട്രേലിയയെ നിഷ്പ്രഭമാക്കിയ പ്രകടനമാണ്‌ പുറത്തെടുത്തത്‌. ഇക്കഴിഞ്ഞ കോണ്‍ഫെഡറേഷന്‍ കാപ്പില്‍ ജേതാക്കളായ ബ്രസീല്‍ കഴിഞ്ഞ മാസം സ്വിറ്റ്സര്‍ലന്റിനെതിരായ സൗഹൃദ മത്സരത്തില്‍ 1-0ന്‌ പരാജയപ്പെട്ടിരുന്നു. ഈ പരാജയം മറന്ന്‌ സ്വന്തം മണ്ണില്‍ പോരിനിറങ്ങിയ ബ്രസീല്‍ ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ യഥാര്‍ത്ഥ ബ്രസീലായിമാറുന്ന കാഴ്ചയാണ്‌ കണ്ടത്‌. ബ്രസീലിന്‌ വേണ്ടി ജോ (2), നെയ്‌മര്‍, റാമിറസ്‌, അലക്സാന്ദ്രേ പാറ്റോ, ലൂയിസ്‌ ഗുസ്താവോ എന്നിവരാണ്‌ ഗോളുകള്‍ നേടിയത്‌. ഒരു ഗോള്‍ നേടിയതിന്‌ പുറമെ രണ്ട്‌ ഗോളുകള്‍ക്ക്‌ വഴിയൊരുക്കുകയും ചെയ്ത നെയ്‌മറാണ്‌ കളിയിലെ താരം.

കിക്കോഫ്‌ മുതല്‍ ആക്രമണമഴിച്ചുവിട്ട ബ്രസീല്‍ എട്ടാം മിനിറ്റില്‍ ലീഡ്‌ നേടി. ഇടതുവിംഗില്‍ക്കൂടി പന്തുമായി കുതിച്ച്‌ ബോക്സില്‍ പ്രവേശിച്ച നെയ്‌മര്‍ നല്‍കിയ പാസ്‌ ബര്‍ണാഡ്‌ പോസ്റ്റിലേക്ക്‌ തിരിച്ചുവിട്ടെങ്കിലും ക്രോസ്ബാറില്‍ത്തട്ടി തെറിച്ചു. എന്നാല്‍ കാത്തുനിന്ന ജോ പന്ത്‌ അനായാസം വലയിലെത്തിച്ചു. പിന്നീട്‌ 34-ാ‍ം മിനിറ്റില്‍ ബ്രസീല്‍ ലീഡ്‌ ഉയര്‍ത്തി. പൗളീഞ്ഞോ നല്‍കിയ പന്തുമായി മുന്നേറിയ ബര്‍ണാഡ്‌ നല്‍കിയ ക്രോസ്‌ ജോ വീണ്ടും വലയിലെത്തിച്ചു. രണ്ട്‌ മിനിറ്റിനുശേഷം നെയ്‌മറിലൂടെ ബ്രസീല്‍ ഗോള്‍നില 3-0 ആക്കി. മൈതാന മധ്യത്തുനിന്ന്‌ റാമിറസ്‌ നല്‍കിയ പന്ത്‌ പിടിച്ചെടുത്ത്‌ കുതിച്ച നെയ്‌മര്‍ ഒപ്പം ഓടിയ ഓസ്ട്രേലിയന്‍ താരത്തെ മറികടന്ന്‌ അനായാസം പന്ത്‌ വലയിലെത്തിച്ചു. ആദ്യപകുതിയില്‍ ബ്രസീല്‍ 3-0ന്‌ മുന്നിട്ടുനിന്നു.

പിന്നീട്‌ 58-ാ‍ം മിനിറ്റിലാണ്‌ ബ്രസീല്‍ നാലാം ഗോള്‍ നേടിയത്‌. ഇടതുവിംഗില്‍ക്കൂടി കുതിച്ച മാക്സ്‌വെല്‍ നല്‍കിയ തകര്‍പ്പന്‍ ക്രോസ്‌ ഒരു ബുള്ളറ്റ്‌ ഹെഡ്ഡറിലൂടെ റാമിറസ്‌ ഓസ്ട്രേലിയന്‍ വലയിലെത്തിച്ചു. പിന്നീട്‌ 73-ാ‍ം മിനിറ്റില്‍ നെയ്‌മറുടെ പാസില്‍ നിന്ന്‌ അലക്സാന്ദ്രേ പാറ്റോ കാനറികളുടെ അഞ്ചാം ഗോള്‍ നേടി. 84-ാ‍ം മിനിറ്റില്‍ നെയ്‌മറുടെ പാസ്‌ സ്വീകരിച്ച്‌ ലൂയിസ്‌ ഗുസ്താവോ ബോക്സിന്‌ പുറത്തുനിന്ന്‌ ഇടംകാലുകൊണ്ട്‌ പായിച്ച ബുള്ളറ്റ്‌ ഷോട്ട്‌ ഓസ്ട്രേലിയന്‍ ഗോള്‍കീപ്പറെ മറികടന്ന്‌ വലയില്‍ പതിച്ചതോടെ ബ്രസീലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി. 11ന്‌ നടക്കുന്ന അടുത്ത സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ പോര്‍ച്ചുഗലുമായി ഏറ്റുമുട്ടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.