നിങ്ങളുടെ ചുറ്റിലും നിങ്ങള്‍ പലപ്പോഴും കണ്ടിട്ടുണ്ടായേക്കാം, ഈ ‘ഏകതാനത’യുടെ ഫലം. ഒരു സൂര്യകാന്തക്കണ്ണാടിയില്ക്കൂടി സൂര്യരശ്മികള്‍ ഏകത്രീകരിക്കപ്പെടുമ്പോള് അത് ചെന്ന് നിപതിക്കുന്ന വസ്തു കത്തിച്ചാമ്പലാകുന്നു. വ്യാപാരകാര്യത്തിലും ഉദ്യോഗവിഷയത്തിലും വിജയിക്കുന്നവരുടെയെല്ലാം ജയത്തിന്നാധാരം അവരുടെ ശ്രമങ്ങളുടെ ഏകാഗ്രതയാണ്. ചിന്നിച്ചിതറാത്ത ശ്രദ്ധയുടെ കേന്ദ്രീകരണത്തിന് പ്രശ്നത്തിന്റെ ബഹിര്മുഖങ്ങള് വഴങ്ങിക്കൊടുക്കുന്നു. മനസ്സ് വിഭക്തമാവുമ്പോള് ഫലങ്ങള്‍ ഉദാസീനങ്ങളായിരിക്കും. ഓരോ മനുഷ്യനും ഏറ്റവും പ്രഭാവശാലിയായ ഓരോ സത്വമാണെന്ന് നമ്മുടെ മതഗ്രന്ഥങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: