കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ‘അമൃത ജ്ഞാനയജ്ഞം’ പരിപാടികള്‍ക്കു തുടക്കം കുറിച്ചു അമ്മയുടെ 60-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സംഘടിപ്പിച്ച ‘അമൃത ജ്ഞാനയജ്ഞം’ പരിപാടി കലാമണ്ഡലം ഗോപിയാശാന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് ഉണ്ടാകുമ്പോള്‍ മാത്രമാണ് മനുഷ്യന് മനുഷ്യനായി മാറുന്നതെന്നും സത്മനോഭാവവും, നിഷകളങ്കമായ മനസ്സുമുണ്ടെങ്കില്‍ നമ്മില്‍ ദൈവീകശക്തി താനെ വരുമെന്നും അദ്ദേഹം പറഞ്ഞു ത്രികാലജ്ഞാനിയായ അമ്മയുടെ അപാരമായ അനുഗ്രഹവര്‍ഷം അനുഭവിച്ചതുകൊണ്ടുമാത്രമാണ് ജീവിതത്തില്ഇപ്പോഴും തനിക്കു മുന്നേറാന്‍ കഴിയുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു
മാതാ അമൃതാനന്ദമയിമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമ്യതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. പ്രശ്നങ്ങളെ ധൈര്യപൂര്‍വ്വം ക്ഷമയോടെനേരിടുവാനുള്ള കഴിവ് വളര്‍ത്തിയെടുത്താല്‍ മാത്രമേ നമുക്കു പ്രശസ്തിയും പുരോഗതിയും കൈവരികയുള്ളു. നല്ല ചിന്തയാണ് പ്രാര്‍ത്ഥന. നല്ല പ്രവ്യത്തിയാണ് സ്നേഹം.
മറ്റുള്ളവര്‍ക്കുവേണ്ടി ത്യാഗം, വേദന എന്നിവ അനുഭവിക്കുമ്പോള്‍ നമുക്ക് എവിടേയും സ്വര്‍ഗ്ഗമാക്കി മാറ്റാന്‍ സാധിക്കുന്നു നമ്മുടെ ജീവിതം ആനന്ദപൂര്‍ണ്ണമാക്കാന്‍ പ്രത്യേക ആഘോഷങ്ങളുടെ ആവശ്യമില്ലെന്നും സ്വാമിജി പറഞ്ഞു.
സ്കൂള്‍ പോലീസ് കാഡറ്റിനും, എന്‍എസ്എസ് സ്കൂള്‍ ലീഡേഴ്സിനും വേണ്ടിയുള്ളഅടിയന്തിര ജീവന് രക്ഷാ പ്രവര്‍ത്തന പരിശീലനപരിപാടികളുടെ ഉദ്ഘാടനം ഐ.ജി.പത്മകുമാര്‍ നിര്‍വ്വഹിച്ചു. ഭൂമിയില്‍ സ്വര്‍ഗ്ഗവും നരകവും സ്യഷ്ടിക്കുന്നത് നമ്മള് തന്നെയാണ്. ഭൂമിയില്‍ സമാധാനന്തരീക്ഷം നിലനിര്‍ത്തുന്നതിനാണ് ആറ്റം ബോംബ് കണ്ടുപിടിച്ചത്. എന്നാല്‍ ഭൂമിയില്‍ നാശം വരുത്താനും ഇതിനു സാധിക്കുന്നു. അനുകമ്പ കൂടാതെയുള്ള അറിവിനു നമ്മുടെ ജീവിതത്തില്‍ യാതൊരു പ്രാധാന്യവുമില്ലെന്നും അറിവും, സ്നേഹവും പങ്കുവെച്ചുകൊണ്ട് ജിവിതം ആഘോഷിക്കണമെന്നും ഐ.ജി.പത്മകുമാര്‍ പറഞ്ഞു.
അമൃത ഇ-ലേണിങ്ങ് പ്രോഗ്രാം ഡയറക്ടര്‍ കമല്ബിജ്ലാനി വീഡിയോ കോണ്‍ഫറന്‍സിലൂടെ അദ്ധ്യാത്മികതയെക്കുറിച്ചു സംസാരിച്ചു.
അമൃത സ്കൂള്‍ ഓഫ് മെഡിസിന് പ്രിന്‍സിപ്പല്‍ ഡോ:പ്രതാപന്‍നായര്‍, നാനോസയന്‍സ് വിഭാഗം ഡീന്‍ റിസര്‍ച്ച് ഡോ:ശാന്തികുമാര്നായര്, അമ്യത സ്കൂള്‍ ഓഫ് ഡന്റിസ്ട്രി പ്രിന്‍സിപ്പല്‍ ഡോ:കെ.എന്‍.നാരായണനുണ്ണി, അമൃത സ്കൂള്‍ ഓഫ് ബിസിനസ്സ് ചെയര്‍പേഴ്സണ്‍ പ്രൊഫ. സുനന്ദ മുരളീധരന് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: