കൊല്ലം: ഓണവിപണിയിലെ അരിവിലയും പച്ചക്കറി, പലവ്യജ്ഞനം എന്നിവയുടെ വിലയും ലഭ്യതയും വിലയിരുത്താന്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. വിവിധയിടങ്ങളിലെ പൊതു കമ്പോളത്തിലും, സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, ഹോര്‍ട്ടികോര്‍പ്പ് ഔട്ട്ലറ്റുകളും സംഘം പരിശോധിച്ചു.
സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, ഹോര്‍ട്ടികോര്‍പ്പ് ഔട്ട്ലെറ്റുകളില് സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ നല്ല തിരക്ക് കാണപ്പെട്ടു. എല്ലായിടത്തും ആവശ്യത്തിന് സ്റ്റോക്കുണ്ട് എന്ന് അധികാരികള്‍ അവകാശപ്പെട്ടു. അരിയും മറ്റ് ചില സബ്സിഡി സാധനങ്ങളും സ്റ്റോക്കില്‍ കുറവായി കണ്ട കളക്ട്രേറ്റിന് സമീപത്തെ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റില് 2 മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ എത്തിച്ചു.
അഞ്ചാലുംമൂട്ടില്‍ ഒരു പച്ചക്കറിക്കടയില്‍ വെട്ടുമലക്കറിക്ക് മിനിമം വില 100 രൂപ എന്ന് ബോര്‍ഡ് വച്ചത് ശ്രദ്ധയില്പ്പെതിനെത്തുടര്ന്ന് മാറ്റിച്ചു. മറ്റു കടകളിലെപ്പോലെ മിനിമം വില 50 രൂപ എന്നാക്കാന്‍ നിര്‍ദ്ദേശം നല്കി.
കണ്ണനല്ലൂര്‍ ജംഗ്ഷനിലെ പ്രധാന പച്ചക്കറി കടയില്‍ ഇഞ്ചിവില 160 എന്നുള്ളത് മാര്‍ക്കറ്റ് വിലയായ 80-120 എന്ന ക്രമത്തിലാക്കാന്‍ നിര്‍ദ്ദേശിച്ചു.
ഇഞ്ചി വില ദിവസങ്ങളായി 120നുതാഴെ നില്ക്കുന്ന സാഹചര്യത്തില്‍ വില്പന അനുവദിക്കില്ലെന്നും പരിശോധനാസംഘം കര്‍ശന നിലപാടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: