കണ്ണൂര്‍: ജ്വലിക്കുന്ന ഓര്‍മ്മ പുതുക്കി ഇസ്ലാമിക മതതീവ്രവാദികളാല്‍ കൊല ചെയ്യപ്പെട്ട എബിവിപി കണ്ണൂര്‍ നഗര്‍സമിതി അംഗമായിരുന്ന സച്ചിന് ഗോപാലിന്റെ ഒന്നാം ബലിദാന വാര്‍ഷിക ദിനാചരണം ഇന്നലെ വിവിധ പരിപാടികളോടെ നടത്തി. ദിനാചരണത്തോടനുബന്ധിച്ച് സച്ചിന് ഗോപാലിന്റെ കൊറ്റാളിയിലെ വീട്ടില്‍ ആര്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ സാംഘിക്കും ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. സാംഘിക്കില്‍ ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് കെ.ബി.പ്രജില്‍ സച്ചിന് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സംഘചാലക് സി.പി.സുരേന്ദ്രന്, ജില്ലാ പ്രചാരക് ഗോപാലകൃഷ്ണന്, ജില്ലാ കാര്യവാഹക് കെ.പ്രമോദ് തുടങ്ങി നിരവധി സംഘപരിവാര്‍ നേതാക്കള്‍ സംബന്ധിച്ചു.
പയ്യാമ്പലത്ത് സച്ചിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു. ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, കെ.ബി.പ്രജില്‍, സി.പി.രാമചന്ദ്രന്, കെ.പ്രമോദ്, ഗോപാലകൃഷ്ണന്, എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടറി ഒ.നിധീഷ്, സംസ്ഥാന ട്രഷറര്‍ ജിതിന് രഘുനാഥ്, ജില്ലാ കണ്‍വീനര്‍ കെ.അനൂപ്, വിഭാഗ് കണ്‍വീനര്‍ കെ.രഞ്ജിത്ത്, പ്രേംസായ്, എ.രജിലേഷ് തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയ്ക്ക് നേതൃത്വം നല്കി.
വൈകുന്നേരം കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ എബിവിപിയുടെ ആഭിമുഖ്യത്തില്‍ സ്മൃതി സംഗമവും നടന്നു. സ്മൃതി സംഗമം എബിവിപി സംസ്ഥാന വൈസ്പ്രസിഡണ്ട് പ്രിന്റു കൊല്ലരിക്കല്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി.
എബിവിപി വിഭാഗ് കണ്‍വീനര്‍ കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ കെ.അനൂപ് സ്വാഗതവും ജില്ലാ ജോയിന്റ് കണ്‍വീനര്‍ പ്രേംസായ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: