Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 240-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2013, 07:51 pm IST
inSamskriti

ത്രിഭുവനഭാവനാഭിരാമകോശം

സകലകളങ്കഹരം പരം പ്രകാശം

അശരണശരണം ശരണ്യമീശം

ഹരിമജമച്യുതമീശ്വരം പ്രപദ്ധ്യേ

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ ദേവന്മാരെ സമാധാനിപ്പിച്ച്‌ വിഷ്ണുഭഗവാന്‍ അപ്രത്യക്ഷനായി. ദേവന്മാര്‍ അവരവരുടെ സവിധങ്ങളിലേയ്‌ക്ക്‌ മടങ്ങി. അപ്പോഴെയ്‌ക്ക്‌ അവര്‍ പ്രഹ്ലാദനുമായി ഷൃദത്തിലുമായി. പ്രഹ്ലാദന്‍ ദിവസവും മനസാ വാചാ കര്‍മ്മണാ വിഷ്ണുപൂജ ചെയ്തു വന്നു.

ഇങ്ങിനെയുള്ള പൂജയുടെ തല്‍ക്ഷണഫലമെന്ന നിലയ്‌ക്ക്‌ പ്രഹ്ലാദനില്‍ പവിത്രഗുണങ്ങളായ വിവേകം, അനാസക്തി എന്നിവ സംജാതമായി. അദ്ദേഹം സുഖം തേടിയില്ല. ആ മനസ്സ്‌ അതിനായി ആഗ്രഹിച്ചതേയില്ല. സുഖാസക്തി ഉപേക്ഷിച്ചതോടെ പ്രഹ്ലാദന്റെ മനസ്സിനുപാധിയായി മറ്റൊന്നും ഉണ്ടായിരുന്നില്ല. പ്രഹ്ലാദന്റെ ഈയവസ്ഥ അറിഞ്ഞ വിഷ്ണുഭഗവാന്‍ പാതാളലോകത്ത്‌ അദ്ദേഹം പൂജ ചെയ്തിരുന്ന സ്ഥലത്തെത്തി. ഭഗവാനെ കണ്ട പ്രഹ്ലാദന്‍ അതീവ സന്തോഷത്തോടെ വീണ്ടും വീണ്ടും പൂജ തുടര്‍ന്നു. പ്രഹ്ലാദന്‍ പ്രാര്‍ത്ഥിച്ചു:

‘മൂന്നുലോകങ്ങളും വിരാജിക്കുന്ന ആ ഭഗവാനില്‍ ഞാന്‍ അഭയം തേടുന്നു. എല്ലാവിധ അന്ധകാരങ്ങളും അജ്ഞാനങ്ങളും ഇല്ലാതാക്കുന്ന പരമപ്രകാശമാണാ ഭഗവാന്‍.. അഗതികള്‍ക്കൊരാശ്രയമായുള്ളതും ഭഗവാന്‍ മാത്രം. ഇനിയും ജനിച്ചിട്ടില്ലാത്ത (അതിനാല്‍ത്തന്നെ മരണമില്ലാത്ത) ആ ഭഗവാനിലുള്ള അഭയം മാത്രമേ അഭികാമ്യമായുള്ളു. എക്കാലവും ഉറപ്പുള്ള സംരക്ഷ ആ ഭഗവല്‍സവിധത്തില്‍ മാത്രമേയുള്ളൂ.

നീലക്കല്ലുപോലെയോ നീലത്താമാരപോലെയോ പ്രഭാഭാസുരമാണവിടുത്തെ രൂപം. ശിശിരകാലത്തെ തെളിഞ്ഞ നീലാകാശത്തിന്റെ കിരീടം പോലെ ആ തിരുരൂപമെത്ര പ്രോജ്ജ്വലം! കൈകളില്‍ വിഷ്ണുഛിഹ്നങ്ങളുമായി നില്‍ക്കുന്ന അവിടുത്തെ ഞാന്‍ ആശ്രയിക്കുന്നു. വേദശാസ്ത്രങ്ങളുത്ഘോഷിക്കുന്ന സത്യമാണവിടുത്തെ ശബ്ദം. അവിടുത്തെ നാഭീപങ്കജത്തിലത്രേ സ്രഷ്ടാവായ ബ്രഹ്മദേവന്‍ നിലകൊള്ളുന്നത്‌.! അവിടുന്നു സര്‍വ്വഭൂതങ്ങളുടേയും ഹൃദയനിവാസിയത്രേ!

ആരുടെ കാല്‍നഖങ്ങളാണോ ആകാശതാരകള്‍ പോലെ തിളക്കമാര്‍ന്നത്‌, ആരുടെ മുഖകമലമാണോ ചന്ദ്രബിംബംപോലെ പുഞ്ചിരിപൂണ്ടത്‌, ആരുടെ ഹൃദയത്തിലാണോ ഗംഗാനദിയൊഴുകുന്നതും പ്രഭാകിരണങ്ങള്‍ പേറുന്നതുമായ രത്നക്കല്ലുകള്‍ പ്രശോഭിക്കുന്നത്‌, ആരാണോ ശരല്‍ക്കാല ഗഗനത്തെ വസ്ത്രമാക്കിയത്‌, ആ ഭാഗവാനാണെനിക്കഭയം.

ആരുടെയുള്ളിലാണോ ഈ സ്ഥൂലമായ വിശ്വപ്രപഞ്ചം കുറവുകളൊന്നുമില്ലാതെ നിലകൊള്ളുന്നത്‌, ആരാണോ അജനും മാറ്റങ്ങള്‍ക്കു വിധേയമല്ലാത്തതായുമുള്ളത്‌, ആരുടെ ദേഹമാണോ ഐശ്വര്യഗുണങ്ങളാല്‍ നിര്‍മ്മിതമായുള്ളത്‌, ആരാണോ ആലിലയില്‍ പള്ളികൊള്ളുന്നത്‌, ആ പരമപദത്തെ ഞാന്‍ സമാശ്രയിക്കുന്നു.

അസ്തമയസൂര്യന്റെ കാന്തിപോലെ പരമസ്ന്ദര്യം വഴിയുന്ന ലക്ഷീദേവി ആരുടെ വാമഭാഗമാണോ അലങ്കരിക്കുന്നത്‌, ആ ഭഗവാനാണെനിക്കാശ്രയം. മൂലോകങ്ങളിലെയും താമരപ്പൂക്കള്‍ക്ക്‌ സൂര്യനെന്നപോലെ വിരാജിക്കുന്ന, അജ്ഞാനാന്ധകാരം പാടേ മാറ്റുന്ന മണിവിളക്കായി നിലകൊള്ളുന്ന, അനന്താവബോധമായ, പ്രപഞ്ചദു:ഖാങ്ങളെയും ദുരിതങ്ങളേയും ഇല്ലാതാക്കുന്ന ആ ഭഗവാനില്‍ ഞാന്‍ അഭയം തേടുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

Main Article

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

Article

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

Editorial

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

ഡോ. ടി. അനിതകുമാരി അന്തരിച്ചു

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.