തിരുവനന്തപുരം: ബംഗളുരു സ്ഫോടന കേസില്‍ പ്രതിയായി കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മദനിക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുണ്ടെന്നും ഇനിയും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പി.ഡി.പി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മദനിയെ തുടര്‍ച്ചയായി തടവില്‍ ഇടുന്നതിനോട് യോജിക്കുന്നില്ല. ഇത്തരം നടപടി മനുഷ്യാവകാശലംഘനമാണ്. ഇന്ത്യയിലെ ഏതൊരു പൗരനുമുള്ള അവകാശങ്ങള്‍ ലഭിക്കാന്‍ മദനിക്കും അര്‍ഹതയുണ്ട്.
മദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: