കരുനാഗപ്പള്ളി: കേരള നവോത്ഥാനത്തിന് വിത്തുപാകിയവരില്‍ പ്രഥമ ഗണനീയ സ്ഥാനമാണ് ശ്രീനാരായണ ഗുരുദേവനുള്ളതെന്ന് കേന്ദ്രവ്യോമയാന സഹമന്ത്രി കെ. സി. വേണുഗോപാല്‍ പറഞ്ഞു. ഗുരുദേവ ദര്‍ശനങ്ങളുടെ സ്വാധീനമാണ് ഇന്നും കേരളത്തെ സംഘര്‍ഷരഹിത ഭൂമിയാക്കുന്നതെന്നും ഗുരുദേവനാമത്തെ വിവാദങ്ങളില്പ്പെടുത്താതിരിക്കാന് കൂട്ടായ ശ്രമം ഉണ്ടാകണമെന്നും കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
കേരളത്തില്‍ ഗുരുദേവന്റെ നാമത്തില്‍ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വള്ളംകളിയാണ് കരുനാഗപ്പള്ളിയില്‍ നടക്കുന്ന ശ്രീനാരായണട്രോഫി ജലോത്സവം എന്നും മന്ത്രി പറഞ്ഞു. കരുനാഗപ്പള്ളി എസ്എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 2ന് നടക്കുന്ന 74-ാമത് ശ്രീനാരായണ ട്രോഫി ജലോത്സവത്തിന്റെ ഫണ്ടുപിരിവ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഷ്യു കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ.എ. രതീഷില്‍നിന്നും ആദ്യതുക മന്ത്രി ഏറ്റുവാങ്ങി.
ജലോത്സവ കമ്മിറ്റി ചെയര്മാന് കെ. സുശീലന്റെ അദ്ധ്യക്ഷതയില്കൂടിയ യോഗത്തില്‍ ജലോത്സവകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ആര്. രാജശേഖരന്, മുന്‍സിപ്പല്‍ ചെയര്മാന് എം. അന്‍സാര്‍, എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി എ. സോമരാജന്, തൊടിയൂര്‍ രാമചന്ദ്രന്, നജീബ് മണ്ണേല്‍, കബിര്‍ എം. തീപ്പുര, മുനമ്പത്ത് വഹാബ്, വാഴയത്ത് ഇസ്മയില്‍, എം. ശിവരാമന്, കോയിത്തറ ബാബു, എന്‍. സുബാഷ്ബോസ്, പൊന്മന നിശാന്ത്, എ. എ. അസീസ്, ശിവരാജന്, റഹിയാനത്ത്, സുഷലത സതീശന്, എസ്. ശോഭനന്, സി.ഒ. കണ്ണന്, ബി. ബൈജു, ദിനേശ്ലാല്‍, ബിനോയ് കരിമ്പാലില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: