മൂവാറ്റുപുഴ: സഹോദരന് ബൈക്ക് പിടിച്ചുവച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ പോകാന്‍ നേഴ്സായ യുവതിക്ക് പോലീസ് വാഹനസൗകര്യമേര്പ്പെടുത്തിയില്ലെന്ന കാരണത്താല്‍ മൂവാറ്റുപുഴ എസ്ഐക്കെതിരെ ഭരണപക്ഷ രാഷ്ട്രീയ നീക്കം.
കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനാ നേതാക്കളുടെയും ഭരണകക്ഷി നേതാക്കളായ ചിലരുടെയും നേതൃത്വത്തിലാണ് എസ്ഐ പി.എസ്. ഷിജുവിനെതിരെ നടപടിയെടുക്കുന്നതിന് നീക്കം തുടങ്ങിയത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. 12 സ്ഥലത്ത് പോലീസ് പരിശോധനയുടെ ഭാഗമായി ംപരിശോധന നടത്തുന്നതിനിടെ വൈകിട്ട് 7 ന് ബൈക്കിലെത്തിയ യുവാവിനെ നെഹ്റു പാര്‍ക്കില്‍ തടഞ്ഞു. ഡ്രൈവിംഗ് ലൈസന്‍സും ബൈക്കിന്റെ രേഖകളുമില്ലാത്തതിനാല്‍ ബൈക്ക് പോലീസ്സ്റ്റേഷനില്‍ പിടിച്ചുവെച്ചു. അരമണിക്കൂറിനുശേഷം മൂവാറ്റുപുഴ കച്ചേരിത്താഴത്തെ പോലീസ് എയ്ഡ്പോസ്റ്റില്‍ എത്തിയ യുവതി സഹോദരന്റെ ബൈക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടു. എറണാകുളത്തുനിന്ന് ജോലികഴിഞ്ഞ് ബസില്‍ മൂവാറ്റുപുഴയിലെത്തിയ യുവതി മെയിലൂരിലെ വീട്ടിലേക്ക് പോകുവാനാണ് സഹോദരന് ബൈക്കുമായെത്തിയതെന്ന് പോലീസില്‍ അറിയിച്ചു. ഡ്രൈവിംഗ് ലൈസന്‍സും ബൈക്കിന്റെ രേഖകളും ഹാജരാക്കിയാല്‍ ബൈക്ക് വിട്ടുനല്‍കാമെന്ന് എസ്ഐ അറിയിച്ചതിനെത്തുടര്‍ന്ന് എന്‍ജിഒ അസോസിയേഷന് നേതാവിന്റെ നേതൃത്വത്തിലെത്തിയ സംഘം പോലീസുമായി തര്‍ക്കമുണ്ടായി.
അസോസിയേഷന് നേതാവ് ഫോണില്‍ ആഭ്യന്തരമന്ത്രിയുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് രേഖകള്‍ ഹാജരാക്കാതെ, പോലീസ് ബൈക്ക് വിട്ടുകൊടുത്തു. എറണാകുളത്തുനിന്ന് 50 കി.മീറ്റര്‍ തനിച്ച് സഞ്ചരിച്ച് മൂവാറ്റുപുഴയിലെത്തിയ യുവതിക്ക് പത്ത് കി.മീറ്റര്‍ ദൂരത്തിലുള്ള വീട്ടിലേക്ക് പോകാന്‍ പോലീസ് സഹായം നല്‍കാതെ രണ്ട് മണിക്കൂര്‍ നഗരത്തില്‍ പിടിച്ചുനിര്‍ത്തിയെന്ന ആരോപണവുമായാണ് എസ്ഐക്കെതിരെ നടപടിക്ക് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: