ശിവരാത്രിയുടെ അര്‍ത്ഥവ്യാപ്തി കിടക്കുന്നത് ഇവിടെയാണ്. നമ്മുടെ ഇന്നത്തെ ജീവിതത്തിന്റെ നിലയാണ് രാത്രി എന്ന പദംകൊണ്ട് സൂചിപ്പിച്ചിരിക്കുന്നത്. ഇരുള് നിറഞ്ഞ് ഒന്നും കാണാന്‍ കഴിയാത്ത സമയത്തെയാണല്ലോ രാത്രി എന്നുവിളിക്കുന്നത്. ഇവിടെ നിന്നും നാം യാത്ര ആരംഭിക്കുകയാണ്. എങ്ങോട്ട്? എങ്ങോട്ടാണീ യാത്ര? ശിവത്തിലേക്ക്! നിത്യസത്യമായ പ്രകാശത്തിലേക്ക്. ഇതാണ് ശിവരാത്രിയുടെ പ്രസക്തി. രാത്രികാലത്ത് നമുക്ക് കേട്ടറിവ് മാത്രമുള്ള ഒരു ലക്ഷ്യസ്ഥലത്തേക്ക് പുറപ്പെടുന്ന പക്ഷം എന്തുവേണം? ആ സ്ഥലത്തെപ്പറ്റിയും അങ്ങോട്ട് സഞ്ചരിക്കാനുള്ള വഴിയെപ്പറ്റിയും പരിചയമുള്ള ഒരു ആളുടെ മാര്‍ഗനിര്‍ദ്ദേശം അത്യാവശ്യമാകുമല്ലോ. പിന്നെ, ഇരുട്ടായതുകൊണ്ട് കൈകളില്‍ വെളിച്ചവും കരുതിയിരിക്കണം. അത് തന്നെ ശിവത്തിലേക്കുള്ള നമ്മുടെ ജീവിത യാത്രയുടെയും അവസ്ഥ. ഗുരുവാണ് മാര്ഗനിര്ദ്ദേശകന്. നമ്മുടെ ഉണര്‍വ്വും ജാഗ്രതയുമാണ് കൈയില്‍ കരുതേണ്ട വെളിച്ചം. എങ്കില്‍ നമുക്ക് ലക്ഷ്യം പ്രാപിക്കാം.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: