Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പാലക്കാട്ടെ ചില നഷ്ടസ്മരണകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2013, 08:35 pm IST
in Lifestyle

ചരിത്രമുറങ്ങുന്ന പാലക്കാട്‌ പരിഷ്ക്കാരങ്ങള്‍ക്കനുസരിച്ച്‌ വഴിമാറിക്കൊണ്ടിരിക്കുകയാണ്‌. ആ മാറ്റത്തിനിടയില്‍ പാലക്കാടിനു നഷ്ടമാകുന്നത്‌ തനതായ ചില കാഴ്‌ച്ചകളാണ്‌. അവയിലൊന്നാണ്‌ നാടിന്റെ മുഖമുദ്രകളായിരുന്ന വട്ടിക്കാരികള്‍.

കരിമ്പനകളും നെല്‍പ്പാടങ്ങളും ഇടതിങ്ങി നില്‍ക്കുന്ന പാലക്കാട്‌ പണ്ടുമുതല്‍ക്കേ ഒരുവാണിജ്യ കേന്ദ്രമാണ്‌. രണ്ടു സംസ്ക്കാരങ്ങളുടെ സമ്മേളനമായി മലയാളിയും തമിഴനും ഇവിടെ ഒന്നിച്ചുകഴിയുന്നു. ജില്ലയിലെ രണ്ടു പ്രധാന മാര്‍ക്കറ്റുകളാണ്‌ വലിയങ്ങാടിയും കൊടുവായൂര്‍ മാര്‍ക്കറ്റും. ഏറെ പേരുകേട്ടവ.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വാഹനസൗകര്യമൊന്നുമില്ലാതിരുന്ന സമയത്ത്‌ കാളവണ്ടികളിലും മറ്റുമായിരുന്നു സാധനങ്ങള്‍ എത്തിച്ചിരുന്നത്‌. എന്നാല്‍ അങ്ങാടികളില്‍ അന്ന്‌ ചുമട്ടുതൊഴിലാളികളായി സ്ത്രീകളായിരുന്നു മുന്നില്‍. അങ്ങാടിയില്‍ നിന്ന്‌ വീടുകളിലേക്ക്‌ നിത്യോപയോഗ സാധനങ്ങളെത്തിക്കുമായിരുന്ന ഇവര്‍ അറിയപ്പെട്ടിരുന്നത്‌ വട്ടിക്കാരികളെന്ന പേരിലായിരുന്നു. അതിരാവിലെ അങ്ങാടിയിലെത്തുന്ന ഇവരില്‍ കൂടുതലും തമിഴ്സംസ്കാര രീതി പിന്തുടര്‍ന്നിരുന്ന ചെട്ടിയാര്‍ വിഭാഗക്കാരും, അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ളവരുമായിരുന്നു. അങ്ങാടിയിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം വട്ടിയുമായി ഇവര്‍ കാത്തിരിക്കുമായിരുന്നു. മറ്റുള്ളവരുടെ ചുമട്‌ താങ്ങി കുടുംബം പോറ്റാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ഇവരില്‍ മിക്കവരും വിധവകളായിരുന്നു.

തൊഴിലെന്നതിലുപരി സഞ്ചരിക്കുന്ന വാര്‍ത്താവിതരണക്കാര്‍ കൂടിയായിരുന്നു വട്ടിക്കാരികള്‍. ഒരു പ്രദേശത്തെ സംഭവങ്ങളും വിശേഷങ്ങളും ഇവര്‍ വഴിയാണ്‌ മറുനാട്ടുകാര്‍ അറിഞ്ഞിരുന്നതും അറിയിച്ചിരുന്നതും. വട്ടിക്കാരികളുടെ നാട്ടുവിശേഷങ്ങള്‍ കേള്‍ക്കാന്‍ അടുത്തുള്ള കടക്കാരും സ്ത്രീകളും വരെ എത്തിയിരുന്നത്രെ. ഇന്നത്തെ ഓട്ടോ സ്റ്റാന്റ്‌ പോലെയായിരുന്നു അന്ന്‌ വട്ടിക്കാരികള്‍ തമ്പടിച്ചിരുന്ന കവലകള്‍. സംഘങ്ങളായാണ്‌ പല വട്ടിക്കാരികളും വിശ്രമിക്കുക. ഉച്ചഭക്ഷണവും കരുതിയായിരിക്കും ഇവരുടെ വരവ്‌.

അങ്ങാടിയിലെ വിവിധകടകളില്‍ സാധനം വാങ്ങാനെത്തുന്നവര്‍ സാധനങ്ങളുടെ പട്ടിക ഇവര്‍ക്കു നല്‍കി എത്തിക്കേണ്ട സ്ഥലവും വീടും പറഞ്ഞുകൊടുത്ത്‌ മടങ്ങും. അതിനു മുമ്പ്‌ ചിലര്‍ കടകളില്‍ പട്ടികയും പൈസയും നല്‍കിയിരിക്കും. വട്ടിക്കാരി ഓരോ കടയിലും ചെന്ന്‌ ഏല്‍പ്പിച്ച സാധനങ്ങള്‍ പരിശോധിച്ച്‌ തിട്ടപ്പെടുത്തി വട്ടികളിലാക്കി എത്രദൂരമാണെങ്കിലും നടന്ന്‌ വീടുകളിലെത്തിക്കും. അതിനുള്ള കൂലിയും വാങ്ങി അവിടെന്ന്‌ കഞ്ഞിയോ സംഭാരമോ കുടിച്ച്‌ തിരിച്ച്‌ അങ്ങാടിയിലെത്തും. തമിഴ്‌ രീതിയിലാണിവരുടെ ചേല കെട്ടല്‍. അരയില്‍ ചുരുക്കുസഞ്ചിയും അതില്‍ വെറ്റില മുറുക്ക്‌, ചില്ലറ തുട്ടുകള്‍, താക്കോല്‍, കുറിപ്പുകള്‍ തുടങ്ങി സൂക്ഷിക്കേണ്ടവയെല്ലാം ഉണ്ടാകും. സന്ധ്യമയങ്ങുന്നതോടെ പച്ചക്കറികളും മറ്റും നിത്യോപയോഗ സാധനങ്ങളുമായി സ്വന്തംവീട്ടിലേക്ക്‌ മടങ്ങും.

ഇതൊക്കെയാണെങ്കിലും വട്ടിക്കാരികള്‍ക്ക്‌ കിട്ടിയിരുന്ന കൂലി വളരെ തുച്ഛമായിരുന്നു. വിശ്വാസത്തിന്റെ ഉടമകളായിരുന്ന ഇവര്‍ നഷ്ടപ്പെട്ടു എന്നു കരുതുന്ന വസ്തുക്കള്‍ തിരിച്ചേല്‍പ്പിച്ച്‌ സത്യസന്ധത തെളിയിച്ചിരുന്നു.

സിജ പി.എസ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.