രാവണഭഗിനി ശൂര്‍പ്പണഖയുടെ
പ്രേമ മധുരാനുരാഗങ്ങളെ
ശ്രീകോവിലില്‍ രാമനു വേണ്ടി
കുങ്കുമം കൊണ്ട് കളം വരച്ചു
ആവേശത്തിന്റെ കൊടുമുടികളില്‍
അവളുടെ മിഴികള്‍ ചുവന്നു
തീ വെളിച്ചത്തോടെ…
രാമലക്ഷ്മണന്മാരുടെ മുന്നില്‍ അര്ച്ചകയായി
ലക്ഷ്മണന്റെ വാള് പ്രചണ്ഡമഹാവാതമായി
ഉയര്‍ന്നു താഴ്ന്നപ്പോള്‍……
രക്തത്തിനും വാളിനും ഇടയില്‍
ജനിതക സ്ത്രീത്വത്തിന്റെ മുദ്രകളെയും
പ്രണയപഥത്തില് മാറ്റുരച്ച സ്വപ്നങ്ങളെയും
വേവുന്ന നോവാക്കി അരിഞ്ഞുവീഴ്ത്തി
ഹൃദയതന്ത്രികളില്‍ തകര്‍ന്ന സ്വപ്നം തേങ്ങി
കാലത്തിന്റെ നഗ്നതപൊളിച്ചു നീക്കുക
ലോക നീതിപീഠത്തിന്റെ കെട്ടഴിക്കുക
കാണുന്നതും കേള്‍ക്കുന്നതും നോക്കിയാല്‍
സ്ത്രീത്വത്തിന്റെ കനല് വഴികളുടെ ദൂരങ്ങളെത്ര…
പ്രശാന്തി ചൊവ്വര
പ്രതികരിക്കാൻ ഇവിടെ എഴുതുക: