Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

900 കോടി രൂപയുടെ പുതിയ പദ്ധതി പരിഗണനയില്‍: മന്ത്രി പി.ജെ.ജോസഫ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2013, 09:21 pm IST
inErnakulam

കൊച്ചി: ജില്ലയിലെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട പരാതികളില്‍ വിശദമായ പഠനം നടത്തുന്നതിന്‌ ജലവിഭവ വകുപ്പിന്റെ പ്രത്യേക സംഘത്തെ ജില്ലയിലേക്ക്‌ അയയ്‌ക്കുമെന്ന്‌ ജലവിഭവ മന്ത്രി പി.ജെ.ജോസഫ്‌ പറഞ്ഞു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി എറണാകുളം ഗസ്തൗസില്‍ ചേര്‍ന്ന യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്‌ സംഘം പ്രധാനമായും പരിശോധിക്കുക. കുടിവെള്ള ചോര്‍ച്ച, ബലം കുറഞ്ഞ പൈപ്പുകള്‍, പൊതു ആവശ്യത്തിനുള്ള വെള്ളം സ്വകാര്യ ആവശ്യത്തിനായി ആരെങ്കിലും എടുക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സംഘം പരിശോധിക്കും. സംഘം നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ച്‌ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ പൈപ്പ്‌ പൊട്ടിയ ടോള്‍പ്ലാസ-അരൂര്‍ ഭാഗത്തെ അറ്റകുറ്റപ്പണികള്‍ 24 മണിക്കൂറിനകം പൂര്‍ത്തിയാക്കി പഴയപടിയാകും. ഈ ഭാഗത്ത്‌ ചരക്കുവാഹനങ്ങളുള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ പോകുന്നത്‌ കാരണം തുടര്‍ന്നും പൈപ്പ്‌ പൊട്ടാനിടയുണ്ട്‌. ഇത്‌ ഒഴിവാക്കാന്‍ വാഹനങ്ങള്‍ കടന്ന്‌ പോകുന്ന ഭാഗത്ത്‌ 100 മീറ്റര്‍ സ്ഥലത്ത്‌ ചെറിയ പൈപ്പുകള്‍ മാറ്റി വലിയ ഡി.ഐ പൈപ്പ്‌ (ഉകജകജഋ) ഇടുന്നതിന്‌ നടപടി സ്വീകരിക്കും. ജനറം പദ്ധതി ഡിസംബര്‍ മാസത്തോടെ പൂര്‍ത്തിയാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇതിന്റെ ഭാവി നിരീക്ഷണത്തിന്‌ ജില്ല കളക്ടര്‍ക്ക്‌ ചുമതല നല്‍കിയട്ടുണ്ട്‌-മന്ത്രി പറഞ്ഞു.

ഇതിനു പുറമെ കുടിവെള്ളം ക്ഷാമം പൂര്‍ണമായും ഇല്ലാതാക്കുന്നതിനായി എറണാകുളം ജില്ലയ്‌ക്ക്‌ മാത്രമായി 900 കോടി രൂപയുടെ പദ്ധതി ആവിഷ്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ 135 എം.എല്‍.ഡി വെള്ളം അധികമായി ലഭിക്കും. പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന്‌ പണത്തിന്റെ ലഭ്യത പ്രശ്നമല്ല. പൂര്‍ത്തീകരിക്കാനുള്ള പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനറം പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിനുള്ള അടിയന്തിര നടപിടകള്‍ സ്വീകരിക്കണമെന്ന്‌ ഡൊമിനിക്ക്‌ പ്രസന്റേഷന്‍ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാത്രമേ പശ്ചിമ കൊച്ചി ഭാഗത്തെ കുടിവെള്ള പ്രശ്നത്തിന്‌ ശാശ്വത പരിഹാരമുണ്ടാകൂ. പൈപ്പ്‌ പൊട്ടുന്നത്‌ ഇല്ലാതാക്കാന്‍ പഴയ പൈപ്പുകള്‍ മാറ്റി പുതിയവ ഇടുന്നതിനുള്ള നടപടി സ്വീകരിക്കുണമെന്നും അദ്ദേഹം പറഞ്ഞു. ചേരാനല്ലൂര്‍ പ്രദേശം അതി രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുകയാണെന്ന്‌ ഹൈബി ഈഡന്‍ എം.എല്‍.എ പറഞ്ഞു. ഇത്‌ പരിഹരിക്കുന്നതിന്‌ നടപടിയുണ്ടാകണം. ഇതിനു പുറമെ കുന്നുമ്പുറം, ഇടപ്പള്ളി പ്രദേശങ്ങളിലും കുടിവെള്ള പ്രശ്നമുണ്ട്‌. നേരത്തെ ലഭിച്ചിരുന്ന വെള്ളം വെട്ടിക്കുറച്ചതാണ്‌ പ്രശ്നമുണ്ടാക്കിയത്‌. നേരത്തെ ലഭിച്ച വെള്ളം തോത്‌ പുനസ്താപിക്കണം. കൂടാതെ വരള്‍ച്ച സമയത്ത്‌ പ്രത്യേകമായി അനുവദിച്ച കുടിവെള്ള പദ്ധതികളുടെ പണികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നത്‌ ഇല്ലാതാക്കാന്‍ ശാശ്വത പരിഹാരം തേടണമെന്ന്‌ ബെന്നി ബഹന്നാല്‍ എം.എല്‍.എ പറഞ്ഞു. നിലവില്‍ ആരംഭിച്ചിട്ടുള്ള പദ്ധതികള്‍ പൂര്‍ത്തികരിക്കുന്നതിന്‌ പണികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും എം.എല്‍.എ യോഗത്തില്‍ നിര്‍ദേശിച്ചു.

മേയര്‍ ടോണി ചമ്മിണി, മരട്‌ നഗരസഭ ചെയര്‍മാന്‍ ദേവരാജന്‍, ജലവിഭവ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.ജെ.കുര്യന്‍, എം.ഡി അശോക്‌ കുമാര്‍ സിംഗ്‌, ജില്ല കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌, വിവിധ വകുപ്പ്‌ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.