Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 233-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2013, 08:00 pm IST
in Samskriti

ഭവ്യോസി ചേത്തദേതസ്മാത്സര്‍വമാപ്നോഷി നിശ്ചയാത്‌

നോ ചേത്തദ്വഹ്വപി പ്രോക്തം ത്വയി ഭസ്മനി ഹൂയതേ

ബലി സ്വയം ഇങ്ങിനെ പറഞ്ഞു: ഭാഗ്യാതിരേകം കൊണ്ട്‌ അച്ഛന്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ എനിക്കോര്‍മ്മ വന്നു. ഇപ്പോള്‍ സുഖാനുഭാവങ്ങള്‍ക്കായുള്ള ആസക്തി എന്നില്‍ ഇല്ലാതായിരിക്കുന്നു. എനിക്ക്‌ അമൃതസമാനമായ ആ പ്രശാന്ത സ്ഥിതിയെ പ്രാപിക്കണം. ആവര്‍ത്തിച്ചുള്ള ധനസമ്പാദനത്തിലും ആഗ്രഹപൂര്‍ത്തീകരണത്തിലും ലൈംഗീകസുഖത്തിലും എനിക്ക്‌ താത്പ്പര്യമറ്റിരിക്കുന്നു. ഈ പ്രശാന്താവസ്ഥ തികച്ചും ആഹ്ലാദദായകം തന്നെ. ആന്തരികമായ പ്രശാന്തിയില്‍ എല്ലാ സുഖദു:ഖാങ്ങളും മൂല്യമറ്റവയായിത്തീരുന്നു. ജീവിതം എന്നത്‌ അനുഭവങ്ങളുടെ തുടര്‍ച്ചയായ ആവര്‍ത്തനങ്ങളാണ്‌. യാതൊരു നവീനാനുഭവങ്ങളും വാസ്തവത്തില്‍ നമുക്കുണ്ടാവുന്നില്ല.

ഞാന്‍ എല്ലാമുപേക്ഷിച്ച്‌ മനസാ സുഖാസക്തികളില്‍ നിന്നും പിന്മാറി ആത്മസ്വരൂപത്തില്‍ അഭിരമിക്കാന്‍ തീരുമാനിക്കുന്നു. ഈ വിശ്വം എന്നത്‌ മനസ്സിന്റെ സൃഷ്ടിയാണല്ലോ. അതുപേക്ഷിച്ചതുകൊണ്ട്‌ നമുക്ക്‌ നഷ്ടപ്പെടാന്‍ എന്തുണ്ട്‌? മാനസാന്തരത്തെപ്പറ്റിയുള്ള ഈ ചര്‍ച്ചയും എനിക്ക്‌ മതിയായി. കാരണം ഒരു രോഗത്തിന്‌ അവശ്യം വേണ്ടത്‌ ഉടനെയുള്ള ചികിത്സയാണ്‌. അവസാനിക്കാതെ നീളുന്ന ചര്‍ച്ചകളല്ല. ‘ഞാന്‍ ആരാണ്‌?’; ‘ഇതെല്ലാം എന്താണ്‌?’ ഈ ചോദ്യങ്ങള്‍ ശുക്രാചാര്യനോടു തന്നെ ചോദിക്കാം.

വസിഷ്ഠന്‍ തുടര്‍ന്നു: ഇങ്ങിനെ തീരുമാനിച്ചുറച്ച്‌ ബലി ശുക്രാചാര്യരെ ധ്യാനിച്ചു. അനന്താവബോധത്തില്‍ സ്വയം അഭിരമിച്ചിരുന്നതുകൊണ്ട്‌ സര്‍വ്വവ്യാപിയായ ശുക്രാചാര്യര്‍ ശിഷ്യന്‌ തന്റെ സാന്നിദ്ധ്യം ആവശ്യമുണ്ടെന്നറിഞ്ഞു. ക്ഷണത്തില്‍ അദ്ദേഹം ബലിയുടെ സവിധം എത്തിച്ചേര്‍ന്നു. ഗുരുസമക്ഷം ബലിയില്‍ ഒരു ദിവ്യപ്രഭ കളിയാടി. ബലി അതീവഭക്തിയോടെ ഗുരുവിനെ ഉചിതമായി സ്വീകരിച്ച്‌ പാദപൂജ ചെയ്തു നമസ്കരിച്ചു.

ബലി ശുക്രനോടു ചോദിച്ചു: ഭഗവന്‍, അങ്ങയുടെ ദിവ്യപ്രഭ തന്നെയാണ്‌ അവിടുത്തെ മുന്നില്‍ ഈ പ്രശ്നം അവതരിപ്പിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്‌. എനിക്ക്‌ സുഖങ്ങളില്‍ ആസക്തി ഒന്നുമില്ല. പക്ഷേ, എനിക്ക്‌ സത്യമറിയാന്‍ ആഗ്രഹമുണ്ട്‌. ഞാന്‍ ആരാണ്‌? അങ്ങ്‌ ആരാണ്‌? ഈ ലോകം എന്താണ്‌? ഇതെല്ലാം എനിക്ക്‌ പറഞ്ഞു തന്നാലും.

ശുകമുനി പറഞ്ഞു: അല്ലയോ ബലീ ഞാന്‍ മറ്റൊരു ലോകത്തേയ്‌ക്ക്‌ പോകുന്ന വഴിയാണ്‌. അതുകൊണ്ട്‌ ചുരുങ്ങിയ വാക്കുകള്‍കൊണ്ട്‌ ജ്ഞാനത്തിന്റെ സാരാംശം ഞാന്‍ പറയാം. ‘ബോധം മാത്രമേ നിലനില്‍ക്കുന്നതായുളളു. ഇക്കാണുന്നതും കാണാത്തതുമെല്ലാം ബോധം മാത്രം. എല്ലാടവും നിറഞ്ഞു നില്‍ക്കുന്നതും ബോധം. നീയും ഞാനും ഈ ലോകവുമെല്ലാം ബോധമല്ലാതെ മറ്റൊന്നുമല്ല.’

‘നിനക്ക്‌ വിനയവും ആത്മാര്‍ത്ഥതയും ഉള്ളപക്ഷം ഞാനീ പറഞ്ഞതില്‍ നിന്നുതന്നെ നിനക്കെല്ലാം നേടാം. അതില്ലെങ്കില്‍ എത്ര വിവരിച്ചു പറഞ്ഞാലും അഗ്നികുണ്ഡത്തിലവശേഷിച്ച ചാരക്കൂമ്പാരത്തില്‍ അര്‍ഘ്യം അര്‍പ്പിക്കുന്നതുപോലെ വ്യര്‍ത്ഥമാവുമത്‌.’ ആളുന്ന അഗ്നിയില്‍ അര്‍പ്പിച്ചാല്‍ മാത്രമേ അര്‍ഘ്യം സ്വീകരിക്കപ്പെടുകയുള്ളു എന്ന്‌ നിനക്കറിയാം.

ബോധത്തില്‍ ഉണ്ടാവുന്ന വിഷയത്വം, ധാരണാകല്‍പ്പനകള്‍ എന്നിവയാണ്‌ ബന്ധനങ്ങള്‍. അവയുടെ നിരാസമാണു മുക്തി. അവബോധത്തില്‍ നിന്നും ധാരണകള്‍ (വസ്തുബോധം) നീക്കിയാല്‍ എല്ലാറ്റിന്റെയും സത്യസ്ഥിതിയായി. എല്ലാ തത്വചിന്തകളുടെയും അടിസ്ഥാനമിതാണ്‌. ഈ ദര്‍ശനത്തില്‍ സ്വയം സ്ഥിരപ്രതിഷ്ഠനായാല്‍ നിനക്ക്‌ അനന്താവബോധത്തിലെത്താം. ഇനിയെനിക്ക്‌ ദേവന്മാര്‍ക്കായുള്ള കുറച്ചു ജോലികള്‍ ചെയ്യാനുണ്ട്‌. ഞാനിപ്പോള്‍ പോകുന്നു. ദേഹമെടുത്താല്‍പ്പിന്നെ അതിനനുയോജ്യമായ ഉചിതകര്‍മ്മങ്ങളെ ഉപേക്ഷിക്കുന്നത്‌ ശരിയല്ലല്ലോ.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

Kerala

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

India

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

India

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

World

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

‘ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ മണ്ണിൽ ബാബറി മസ്ജിദ് ഉയരില്ല , ഞങ്ങൾ അതിന് അനുവദിക്കില്ല ‘

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.