Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 231-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2013, 08:19 pm IST
in Samskriti

അവശ്യം ഭാവിതവ്യാഖ്യാ സ്വേഹയാ നിയതിശ്ച യാ

ഉച്യതേ ദൈവശബ്ദേന സാ നരൈരേവ നേതരൈ:

വിരോചനന്‍ തുടര്‍ന്നു: ഉചിതമായ പ്രയത്നം ഒന്നുകൊണ്ടു മാത്രമേ നാം നിര്‍മമതയില്‍ എത്തുകയുള്ളൂ. ആളുകള്‍ ദൈവകൃപ, വിധി എന്നിവയെപ്പറ്റി സംസാരിക്കുന്നു. എന്നാല്‍ നാം ഈ ലോകത്ത്‌ ശരീരത്തെ മാത്രമാണ്‌ കാണുന്നത്‌. ഒരു ദൈവത്തെയല്ല. ആളുകള്‍ ദൈവത്തെപ്പറ്റി പറയുമ്പോള്‍ അവരുദ്ദേശിക്കുന്നത്‌ അനിവാര്യമായ കാര്യങ്ങളെയാണ്‌. അവരുടെ പിടിയിലൊതുങ്ങാത്ത, നിയന്ത്രണത്തില്‍ നില്‍ക്കാത്ത കാര്യങ്ങള്‍, പ്രകൃതി നിയമമനുസരിച്ചുള്ള സഹജവും സ്വാഭാവികവുമായ സംഭവപരമ്പരകള്‍ എന്നിവയെപ്പറ്റിയാണവര്‍ വിവക്ഷിക്കുന്നത്‌. എന്നാല്‍ സമ്പൂര്‍ണ്ണമായ സമതാഭാവം, സുഖദു:ഖദ്വന്ദങ്ങളുടെ അന്ത്യം എന്നിവയ്‌ക്കും ദൈവകൃപ എന്നു തന്നെയാണ്‌ പറയുന്നത്‌.

ദൈവകാരുണ്യം, പ്രകൃതിനിയമം, ശരിയായ സ്വപ്രയത്നം എന്നെല്ലാം പറയുന്നവ ഒരേ സത്യത്തെക്കുറിക്കുന്നു. തെറ്റായ കാഴ്‌ച്ചപ്പാട്‌ അല്ലെങ്കില്‍ ഭ്രമമാണ്‌ അവ തമ്മില്‍ വ്യത്യാസമുണ്ടെന്നു തോന്നിപ്പിക്കുന്നത്‌. സ്വപ്രയത്നത്താല്‍ മനസ്സ്‌ മെനഞ്ഞുണ്ടാക്കുന്നവ ഫലപ്രദമാവുമ്പോള്‍ മനസ്സ്‌ ആ ഫലസംപാദനം അറിയുമ്പോള്‍ സന്തോഷമെന്ന അനുഭവമുണ്ടാകുന്നു.

മനസ്സാണ്‌ കര്‍മ്മം ചെയ്യുന്നത്‌. നിയതിക്കനുസൃതമായി, പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ച്‌ മനസോരോന്നു ചിന്തിക്കുകയും സൃഷ്ടിക്കുകയും അവയെ പ്രകടമാക്കുകയും ചെയ്യുന്നു. മനസ്സിന്‌ പ്രകൃതിനിയമങ്ങള്‍ക്കെതിരായും പ്രവര്‍ത്തിക്കുവാനാകും. അതിനാല്‍ മനസ്സാണ്‌ പ്രകൃതിയെ നിയന്ത്രിക്കുന്നതെന്നും പറയാം. ആകാശത്ത്‌ കാറ്റു സഞ്ചരിക്കും പോലെ വ്യക്തിജീവന്‍ ഈ ലോകത്ത്‌ വര്‍ത്തിക്കുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ സ്വാര്‍ത്ഥപരവും അഹങ്കാരവും ആണെന്ന്‌ തോന്നുന്നുവെങ്കിലും പ്രകൃതി നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട്‌ ചെയ്യേണ്ട കര്‍മ്മങ്ങള്‍ ജീവന്‍ ചെയ്തുകൂട്ടുന്നു. പ്രകൃതിയുടെ വിളിക്കനുസരിച്ച്‌ ചലിച്ചോ ഒരിടത്ത്‌ ചലനമില്ലാതെ നിന്നോ ജീവികള്‍ തങ്ങളുടെ ഭാഗം അഭിനയിക്കുന്നു. ഇതെല്ലാം വെറും തെറ്റിദ്ധാരണമാത്രമാണല്ലോ. മലമുകളിലെ മരച്ചില്ലകള്‍ ചാഞ്ചാടുമ്പോള്‍ മലയാണ്‌ ചലിക്കുന്നതെന്ന്‌ തോന്നുംപോലെ അസംബന്ധമത്രേ ഇത്‌. മനസ്സുള്ളപ്പോള്‍ ദൈവവുമില്ല പ്രകൃതി നിയമവുമില്ല. മനസ്സോടുങ്ങുമ്പോഴോ? അവിടെ എന്തെങ്കിലുമായിക്കൊള്ളട്ടെ.!

ബലി ചോദിച്ചു: ഭഗവന്‍, സുഖാസക്തിയുടെ അന്ത്യം എന്റെ ഹൃദയത്തില്‍ എങ്ങിനെയാണ്‌ ദൃഢീകരിക്കുക?

വിരോചനന്‍ പറഞ്ഞു: മകനേ ആത്മവിദ്യയാകുന്ന വളളിച്ചെടിയിലാണ്‌ സുഖാസക്തിയുടെ അന്ത്യമെന്ന ഫലം കായ്‌ക്കുന്നത്‌. അതുണ്ടാവുന്നതോ? ആത്മദര്‍ശനം ഉണ്ടായിക്കഴിഞ്ഞുമാത്രം. അപ്പോള്‍ ഹൃദയത്തില്‍ അനാസക്തി രൂഢമൂലമാവും. ഒരേ സമയം ബുദ്ധിപൂര്‍വ്വമായ അന്വേഷണത്തിലൂടെ ആത്മാവിനെ തേടുകയും അങ്ങിനെ ആസക്തികളെ ഉപേക്ഷിക്കാന്‍ ആവുകയും വേണം.

ഒരുവന്റെ ബുദ്ധി ഉണര്‍ന്നിട്ടില്ലെങ്കില്‍ തന്റെ മനസ്സിന്റെ പകുതി സുഖാനുഭവങ്ങളിലും, കാല്‍ഭാഗം ശാസ്ത്രപഠനങ്ങളിലും, ബാക്കി ഗുരുപൂജയിലും ആമഗ്നമാക്കണം. കുറച്ചൊന്നുണര്‍ന്ന ബുദ്ധിയുള്ളവര്‍ മനസ്സിന്റെ പകുതി ഗുരുപൂജയ്‌ക്കും കാല്‍ഭാഗം വീതം മറ്റുരണ്ടിനായും മാറ്റി വയ്‌ക്കണം. ബുദ്ധി മുഴുവനായി ഉണര്‍ന്നവര്‍ നിതാന്തജാഗ്രമായ നിര്‍മമതയോടെ മനസ്സിന്റെ പകുതിഭാഗം ഗുരുപൂജയിലും മറ്റേപകുതി ശാസ്ത്രപഠനത്തിലും മുഴുകിവേണം കഴിയാന്‍……

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.