മരട്: ഇടതടവില്ലാതെ മാലിനജലം ഒഴുക്കുന്നതുമൂലം കലങ്ങി മറിഞ്ഞിരിക്കുകയാണ് നെട്ടൂരിലെ ചന്തത്തോട് അറവുമാലിന്യങ്ങള്‍, പരിസരത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള മലിനജലം എന്നിവയാണ് രാപ്പക്കല്‍ ഭേദമില്ലാതെ തോട്ടിലേക്ക് ഒഴുകുന്നത്. ഒരു കാലത്ത് പ്രദേശത്തിന്റെ ജിവനാഡിയായിരുന്ന തോട് ഇതോടെ വിഷമയമായി മാറിയസ്ഥിതിയിലാണ്.
രണ്ടാള് താഴ്ചയുണ്ടായിരുന്ന തോട് മാലിന്യം തള്ളല്‍ മൂലം ചെളിയും മറ്റും നിറഞ്ഞ് മൂന്നടിയായി ചുരുങ്ങി. ഇരുവശങ്ങളും സ്വകര്യവ്യക്തികള്‍ വ്യാപകമായി കൈയ്യേറ്റം നടത്തിയതും തോടിന് മരണമണിയായി. വേമ്പനാട്ടുകായലിന്റെ രണ്ടുഭാഗങ്ങളെതമ്മില് ബന്ധിപ്പിക്കുന്ന തോട് ഒരു കാലത്ത് കൊച്ചിയിലെതന്നെ പ്രധാന ജലഗതാഗതമാര്ഗ്ഗങ്ങളിലൊന്നുമായിരുന്നു. വലിയ കെട്ടുവള്ളങ്ങള്‍ വരെ ചരക്കുമായി നീങ്ങിയിരുന്ന തോട്ടിലൂടെ ഇന്ന് ഒരു കളിവഞ്ചിപോലും തുഴയാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു.
ഉപ്പുരസം കുറവുള്ള സമയങ്ങളില്‍ തോട്ടിലെവെള്ളം വീട്ടാവശ്യങ്ങള്‍ക്കും കോരിയെടുത്ത് ഉപയോഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നെന്ന് പരിസരവാസികള്‍ പറയുന്നു. നീന്തിക്കുളിക്കാനും നിരവധിപേര്‍ തോടിനെ ആശ്രയിച്ചിരുന്നു. എന്നാല്‍ അതോക്കെ പോയകാലം. ഇപ്പോള്‍ തോട്ടില്‍ മുങ്ങിനിവര്‍ന്നാല്‍ കഴുത്തില്‍ ചുറ്റുന്നത് കൊഴിയുടേയോ അറവുമാടുകളുടെയോ കുടല് മാലയായിരിക്കും. അതിനാല്‍ തോട്ടില്‍ ഇറങ്ങാന്‍ തന്നെ ആരും മെനക്കെടാറില്ല. അനധികൃത അറവുശാലകളാണ് ഇറച്ചിമാലിന്യങ്ങള്‍ രാത്രികാലങ്ങളില്‍ തൊട്ടിലേക്കുതള്ളുന്നത്. തോടിനിരുവശങ്ങളിലൂമുള്ള വന്ക്കിട വാഹനസര്വ്വീസ്കേന്ദ്രങ്ങളിലെ ഓയിലും ഗ്രീസും കലര്‍ന്ന ആയിരക്കണക്കിനു ലീറ്റര്‍ മലിനജലമാണ് എല്ലാദിവസവും തോട്ടിലേക്കൊഴുകിയെത്തുന്നത്. ഒരു വന്‍കിട സ്വകാര്യ ആശുപത്രിയും മലിനജലം ഒഴുക്കുന്നത് നെട്ടൂര്‍ ചന്തത്തോട്ടിലേക്കാണ്. യാതൊരുമാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇതൊക്കെ. പക്ഷെ പരാതികള്‍ നല്കിയാല് പേരിനുപോലും ഇവര്‍ക്കെതിരെ അന്വോഷണമോ, നടപടിയോഇല്ല എന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: