മട്ടാഞ്ചേരി: സാമൂഹ്യനീതിക്കായുള്ള പോരാട്ട പഥത്തില്‍ സാരസ്വത് അസോസിയേഷന്റെ പ്ലാറ്റിനം ജൂബിലിയാഘോഷം ഞായറാഴ്ച നടക്കും. പൈതൃക-രാജനഗരിയും വിനോദസഞ്ചാര കേന്ദ്രവുമായ കൊച്ചി ആസ്ഥാനമായി ഭാരതദേശമാകമാനമുള്ള സാരസ്വത സമുദായത്തിന്റെ പോരാട്ട സംഘടനയാണ് സാരസ്വത് അസോസിയേഷന്. ഇന്ത്യയിലാകമാനമായി 3000ത്തിലേറെ അംഗങ്ങളും, ഒട്ടേറെ സംഘടനാ സംവിധാനങ്ങളുമായി സാരസ്വത് അസോസിയേഷന് പ്രവര്‍ത്തന മുന്നേറ്റത്തിലാണ്. കൊച്ചിയിലെ ടിഡി റോഡില്‍ സ്വന്തം ആസ്ഥാനത്ത് മിനി ഹാള്‍, പ്രൈമറി വിദ്യാലയം, എ ഗ്രേഡ് ലൈബ്രറി, സാംസ്കാരിക പ്രവര്‍ത്തനം, ചര്‍ച്ച സായാഹ്നങ്ങള്‍ എന്നിവ അസോസിയേഷന്റെ കര്‍മ മണ്ഡലങ്ങളില്പ്പെടുന്നു. വനിതാ വിഭാഗം, യുവജന വിഭാഗം എന്നിവയടങ്ങുന്ന ശക്തമായ സംഘടനാ പ്രവര്‍ത്തനമാണ് അസോസിയേഷന്റേത്.
1938 ല്‍ വിദ്യാഭ്യാസ രംഗത്തെ പ്രൊഫ എസ്. പത്മനാഭന് പ്രാരംഭം കുറിച്ച അസോസിയേഷന് ഇതിനകം തനത് സാമൂഹ്യ പ്രവര്‍ത്തനത്തിലൂടെ ശക്തമായ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു. വിദ്യാഭ്യാസ അവാര്‍ഡുകള്‍, സ്കോളര്‍ഷിപ്പുകള്‍, ധനസഹായം, ചികിത്സാ സഹായം, ട്രൂഷന്‍ സംവിധാനം തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ അസോസിയേഷന് നടത്തിവരുന്നു. 2012 ആഗസ്റ്റില്‍ പ്രാരംഭം കുറിച്ച പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളില്‍ സ്ത്രീ ശാക്തീകരണം, സേവന പ്രവര്‍ത്തനം, കായിക മത്സരങ്ങള്‍, കലാമത്സരങ്ങള്‍ എന്നിവ നടന്നു കഴിഞ്ഞു. ഞായറാഴ്ച കൊച്ചി ടിഡി ഹൈസ്കൂളില്‍ നടക്കുന്ന ഏകദിന പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടികളില്‍ സ്ത്രീ ശാക്തീകരണം സേവനപ്രവര്‍ത്തനം, കായിക മത്സരങ്ങള്‍, കലാമത്സരങ്ങള്‍ എന്നിവ നടന്നു കഴിഞ്ഞു. ഞായറാഴ്ച കൊച്ചി ടിഡി ഹൈസ്കൂളില്‍ നടക്കുന്ന ഏകദിന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടി ശ്രദ്ധേയകാര്യപരിപാടികളുമായാണ് അരങ്ങേറുന്നത്. ഞായറാഴ്ച രാവിലെ 9 ന് ഗണപതി വന്ദനത്തോടെ തുടങ്ങുന്ന ആഘോഷ പരിപാടിയില്‍ സ്വാതന്ത്ര്യസമര സേനാനികളായ സമാജാംഗങ്ങളെ ആദരിക്കും. പരേതരായ ആര്.ശ്രീലാമണിഭായി, സി.പി.രാമചന്ദ്രന്, ആര്.സുന്ദര്‍ദാസ്, ഭാവാശ്രീമിഷന്‍ പ്രചാരകനായ സജീവപ്രവര്‍ത്തകന്‍ സി.ദിവാകര്‍ റാവു എന്നിവരെയാണ് ആദരിക്കുക. കൂടാതെ 75 വര്‍ഷം പിന്നിടുന്ന ഓര്‍മയ്ക്കായി 75 വയസ്സ് പിന്നിടുന്ന 60 ഓളം സമാജാംഗങ്ങളെയും ആദരിക്കും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തില്‍ സാമാജിക സേവകരെയും വിദ്യാഭ്യാസ പ്രതിഭകളെയും ആദരിക്കും. സമ്മേളനം ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് പി.എന്‍.രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. മേയര്‍ ടോണി ചമ്മിണി മുഖ്യാതിഥിയാകും. അഡ്വ.വി.എന്‍.വസന്തകുമാര്‍ അധ്യക്ഷത വഹിക്കും. ഡൊമിനിക് പ്രസന്റേഷന് എംഎല്‍എ സുവനീര്‍ പ്രകാശനം ചെയ്യും. ആഘോഷ നടത്തിപ്പിനായി ടി.വി.രാജഗോപാല്‍ ഡി.രാമരാജറാവു രക്ഷാധികാരിമാരായും എ.മനോഹര്‍ കണ്‍വീനറായും 75 അംഗ സമിതിയും രൂപീകരിച്ചു. അഡ്വ.വി.എന്‍.വസന്തകുമാര്‍ പ്രസിഡന്റ്, എസ്.സന്തോഷ് കുമാര്‍ സെക്രട്ടറി എന്നിവരടങ്ങുന്ന ഭരണസമിതിയാണ് അസോസിയേഷന് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: