Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

സാമൂഹ്യപാഠം നാടകത്തിലൂടെ ഡോക്യുമെന്ററിയിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2013, 11:28 pm IST
in Lifestyle

നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള നാടക ശ്രമങ്ങളായിരുന്നു അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്ക്‌, മറക്കുടയ്‌ക്കുള്ളിലെ മഹാനരകം, കുറിയേടത്ത്‌ താത്രി തുടങ്ങിയവ. മറക്കുടയ്‌ക്കുള്ളിലെ മഹാനരകത്തില്‍ നിന്നും തൊഴില്‍ കേന്ദ്രങ്ങളിലേക്കെത്താന്‍ അന്തര്‍ജ്ജനങ്ങളും സ്ത്രീസമൂഹവും നടത്തിയ മുന്നേറ്റത്തിന്റെ ചരിത്രമാണ്‌ 1948ല്‍ അരങ്ങിലെത്തിയ ‘തൊഴില്‍ കേന്ദ്രത്തിലേക്ക്‌’ എന്ന നാടകം. രചനയും നിര്‍മ്മാണവും അഭിനയവും തൊട്ട്‌ നാടകത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളെല്ലാം സ്ത്രീകള്‍ മാത്രം നടത്തിയ കേരളചരിത്രത്തിലെ സ്ത്രീനവോത്ഥാന കാല്‍വയ്‌പ്പായിരുന്നു അത്‌. മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സ്ത്രീ നാടകം. ആ നാടകത്തിന്റെ പിന്നാമ്പുറങ്ങളെയും നാടകത്തെതന്നെയും ക്യാമറകണ്ണിലൂടെ നോക്കി കാണുകയും ദൃശ്യവത്ക്കരിക്കുകയും ചെയ്തിരിക്കുകയാണ്‌ ചലച്ചിത്ര സംവിധായകന്‍ എം.ജി ശശി.

തൊഴില്‍ കേന്ദ്രത്തിലേക്ക്‌ എന്ന നാടകവും അതിന്റെ പശ്ചാത്തലവും ഇന്നത്തെ തലമുറയ്‌ക്ക്‌ എത്ര പരിചിതമാണെന്നറിയില്ല. അതുകൊണ്ടുതന്നെയാണ്‌ ആണ്ടുകള്‍ പഴക്കമുള്ള ഈ പെണ്‍നാടകം ഡോക്യുമെന്ററി രൂപത്തില്‍ ജനങ്ങള്‍ക്ക്‌ മുന്നിലെത്തിക്കാന്‍ പ്രേരണയായത്‌. ഈ നൂറ്റാണ്ടില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ സ്ത്രീ പീഡനം ചര്‍ച്ചാ വിഷയമായിരിക്കെ സാമൂഹിക പ്രവര്‍ത്തകനും, സംവിധായകനുമായ എം.ജി ശശി ഡോക്യുമെന്ററിയിലൂടെ നാടകാവതരണം എന്ന ആശയം മുന്നോട്ടുവെക്കുകയാണ്‌.

അരിസ്റ്റോഫെനിസ്‌, ഹെന്‍ട്രിക്‌ ഇബ്സന്‍ എന്നിവരുടെ നാടകങ്ങളെയും കുറിയേടത്ത്‌ താത്രിയുടെസ്മാര്‍ത്ത വിചാരത്തെയും ഉള്‍പ്പെടുത്തിയാണ്‌ ഡോക്യുമെന്ററി തയാറാക്കിയിട്ടുള്ളത്‌. 1948ല്‍ കേരളത്തില്‍ രൂപം കൊണ്ട ആദ്യ സ്ത്രീ നാടക ഗ്രൂപ്പിലെ ഇന്ന്‌ ജീവിച്ചിരിക്കുന്നവര്‍ അവരുടെ അനുഭവങ്ങള്‍ ഡോക്യുമെന്ററിയിലൂടെ പങ്കുവെക്കുന്നുണ്ട്‌. ഒപ്പം നാടകത്തെ വ്യത്യസ്തമായ രീതിയില്‍ ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിട്ടുണ്ട്‌. കര്‍ണാടകയിലെ ഉള്‍ഗ്രാമത്തിലേക്ക്‌ വിവാഹമെന്ന പേരില്‍ വില്‍ക്കാന്‍ വിധിക്കപ്പെട്ട ദേവസേന എന്ന പെണ്‍കുട്ടി വീട്‌ ഉപേക്ഷിച്ച്‌ തൊഴില്‍ കേന്ദ്രത്തിലേക്ക്‌ എത്തുന്നതാണ്‌ ഇതിവൃത്തം. പാഞ്ചജന്യം ഫിലിം സൊസൈറ്റി നിര്‍മിച്ച ചിത്രത്തില്‍ സംവിധായകന്റെ ഭാര്യയടക്കമുള്ള പ്രമുഖ സ്ത്രീപക്ഷ വാദികളാണ്‌ അഭിനേതാക്കള്‍.

തൊഴില്‍ കേന്ദ്രത്തിലേക്ക്‌ എന്ന നാടകം ഡോക്യുമെന്ററിയായി ചിത്രീകരിക്കണമെന്നത്‌ വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു. സിനിമയിലേക്ക്‌ എങ്ങനെ നാടകത്തെ കൊണ്ടുവരാം എന്ന ചിന്തയില്‍ നിന്നാണ്‌ ഡോക്യുമെന്ററി എടുക്കാന്‍ തീരുമാനിച്ചത്‌. നാടകം നാടകമായും, സിനിമ സിനിമയായും എടുക്കണമെന്ന വെല്ലുവിളിയുടെ ഭാഗമായിരുന്നു ഡോക്യുമെന്ററിയെന്ന്‌ എം.ജി ശശി പറയുന്നു. കഴിഞ്ഞ ഡിസംബറില്‍ ആദ്യ പ്രദര്‍ശനം നടത്തിയ ഡോക്യുമെന്ററി 105-ാ‍ം തവണയാണ്‌ കൊച്ചിയില്‍ അവതരിപ്പിക്കുന്നത്‌. പുതിയ കാലത്തേക്കുറിച്ച എങ്ങനെ ചിന്തിക്കണം, എങ്ങനെ നോക്കിക്കാണണം എന്ന്‌ ചിത്രീകരിക്കുകയാണ്‌ ഈ ഡോക്യുമെന്ററിയിലൂടെ ചെയ്തിരിക്കുന്നത്‌.

1948ല്‍ നാടകത്തിന്റെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച സ്ത്രീകള്‍ക്കുള്ള ആദരവുകൂടിയാണ്‌ നാടകമെന്നും ശശി പറഞ്ഞു. 12 സ്ത്രീകളാണ്‌ ഡോക്യുമെന്ററിയില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. പ്രൊഫഷണല്‍ നാടക കലാകാരികളല്ല ഇവരില്‍ ആരും തന്നെ എന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത. തിരക്കഥ തയ്യാറാക്കലും സംവിധാനവും വെല്ലുവിളി തന്നെയായിരുന്നു എന്നാണ്‌ ശശി പറയുന്നത്‌.

ക്രിസ്തുവിന്‌ മുമ്പുള്ള കാലഘട്ടത്തില്‍ പുരുഷന്‌ കിടപ്പറയില്‍അയിത്തം കല്‍പ്പിച്ച്‌ അരിസ്റ്റോഫെനിസ്‌ എഴുതിയ നാടകത്തിലെ സംഭാഷണ രംഗം ആധുനിക രീതിയില്‍ അവതരിപ്പിച്ചുകൊണ്ടാണ്‌ ഡോക്യുമെന്ററി തുടങ്ങുന്നത്‌. പിന്നീട്‌ യൂറോപ്പിന്റെ സ്ത്രീ നവോത്ഥാന മുന്നേറ്റങ്ങളില്‍ പ്രചോദനമായ ഹെന്‍ട്രിക്‌ ഇബ്സന്റെ ‘എ ഡോള്‍സ്‌ ഹൗസിലെ’ നായിക നായകന്റെ അധീശത്വത്തെ തിരസ്കരിക്കുന്ന ഒരു രംഗം. കേരളത്തിന്റെ കപടസദാചാര മുഖത്തെയും പുരുഷാധിപത്യത്തെയും വെല്ലുവിളിച്ച കുറിയേടത്ത്‌ താത്രിയുടെ അനുഭവത്തില്‍ നിന്നൊരേട്‌. സ്മാര്‍ത്തവിചാരം ചെയ്യപ്പെടുന്ന താത്രിയുടെ ശൗര്യത്തിനുശേഷം തൊഴില്‍ കേന്ദ്രത്തിലേക്ക്‌ എന്ന നാടകം അതിന്റെ ചരിത്ര പശ്ചാത്തലവും ഇത്തരത്തിലാണ്‌ ഡോക്യൂമെന്ററി ഒരുക്കിയിരിക്കുന്നത്‌.

1944ല്‍ ആരംഭിച്ച സ്ത്രീകളുടെ ആദ്യകമ്മ്യൂണെന്ന്‌ പറയാവുന്ന തൊഴില്‍കേന്ദ്രത്തിലേക്ക്‌ നിരവധി അന്തര്‍ജ്ജനങ്ങളാണ്‌ വീടുവിട്ടിറങ്ങി എത്തിച്ചേര്‍ന്നത്‌. കര്‍ണാടകയിലെ ഏതോ ഉള്‍നാടന്‍ഗ്രാമത്തിലേക്ക്‌ കാശിനുവേണ്ടി വിവാഹമെന്ന പേരില്‍ വില്‍ക്കുവാന്‍ തീരുമാനിച്ചപ്പോള്‍ കാവുങ്കര ഭാര്‍ഗ്ഗവി എന്ന സ്ത്രീ വീടുവിട്ടിറങ്ങുകയും തൊഴില്‍ കേന്ദ്രം അവര്‍ക്ക്‌ അഭയം നല്‍കുകയും ചെയ്യുന്നു. ഈ സംഭവത്തെ ആസ്പദമാക്കിയാണ്‌ നാടകം നിര്‍മ്മിച്ചത്‌. ദേവസേന എന്ന കഥാപാത്രമാണ്‌ നാടകത്തില്‍ ഭാര്‍ഗവിക്കുപകരം. ഡോക്യുമെന്ററിയില്‍ നാടക കഥാപാത്രങ്ങള്‍ പഴയ നാടക ഗ്രൂപ്പിലെ അംഗങ്ങളുമായി അനുഭവങ്ങള്‍ പങ്കുവയ്‌ക്കുകയും അവരുടെ ചരിത്രം വിവരിക്കുകയും ചെയ്യുന്നുണ്ട്‌.

പാഞ്ചജന്യം ഫിലിം സൊസൈറ്റി നിര്‍മ്മിച്ച ചിത്രത്തില്‍ സംവിധായകന്‍ എം ജി ശശിയുടെ ഭാര്യയും ബന്ധുക്കളുമുള്‍പ്പെടെ നിരവധി സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ എത്തുന്നുണ്ട്‌.

ശ്യാമ ഉഷ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.