ഏറെ വിവാദങ്ങള്‍ക്ക് ശേഷം കളിമണ്ണ് എന്ന ചലച്ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയതോടെ നടി ശ്വേതാമേനോന് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.
തന്റെ പ്രസവരംഗം ചിത്രീകരിക്കാന്‍ അനുവദിച്ചതിന്റെ പേരില്‍ വിവാദത്തില്‍പ്പെട്ട ശ്വേതക്ക് ചിത്രം പുറത്തിറങ്ങിയതോടെ വിമര്‍ശനങ്ങളില്‍ നിന്ന് താത്ക്കാലികമായെങ്കിലും മോചനം കൂടിയാണ് ലഭിക്കുന്നത്. മാതൃത്വത്തിനാണ് താന്‍ വില നല്‍കുന്നതെന്നും അതിനപ്പുറം തന്നെ കരിവാരിത്തേക്കാനുള്ള പരമാര്ശങ്ങളോടോ വിവാദങ്ങളോടോ പ്രതികരിക്കുന്നില്ല എന്നും ശ്വേത വീണ്ടും മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രസവസമയത്തെ അനുഭവങ്ങളും ചിത്രീകരണവിശേഷങ്ങളും പങ്ക് വച്ച ശ്വേത പൂര്ണഗര്ഭിണിയായിരുന്ന സമയത്തെ അഭിനയാനുഭവങ്ങളും ഒരിക്കല്‍കൂടി വിവരിച്ചു. എന്തായാലും ബ്ലസി സംവിധാനം ചെയ്ത കളിമണ്ണ് പ്രദര്ശനത്തിനെത്തിയപ്പോള് ശ്വേതയുടെ പ്രസവരംഗം വെറും ഒന്നോ രണ്ടോ ഷോട്ടുകളില്‍ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ ശ്വേതക്കും ചിത്രത്തിനുമെതിരെ ഉയര്‍ന്നിരുന്ന വിമര്‍ശനങ്ങളുടെ കാഠിന്യവും കുറഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: