കൊച്ചി: ആരോഗ്യ ചികിത്സാരംഗത്തെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനത്തിനുമാത്രം കഴിയാത്ത സാഹചര്യമാണുള്ളത്. ഈ രംഗത്ത് സ്വകാര്യ മേഖലയുടെ ഇടപെടല്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് ചികിത്സാ ചെലവുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത സ്ഥിതിയാണെന്നും മന്ത്രി കെ.ബാബു പറഞ്ഞു. തൃക്കാക്കര മുന്‍സിപ്പല്‍ സഹകരണ ആശുപത്രിയുടെ 14-ാമത് വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്‍ മുതല്‍മുടക്കേണ്ട വ്യവസായ സമാനമാവുകയാണ് ചികിത്സാരംഗം. മുതല്‍മുടക്കും, വിദഗ്ദ ഡോക്ടര്‍മാര്‍ക്ക് വന്‍ തുകകള്‍ പ്രതിഫലം നല്കേണ്ടതായും വരുന്നതിനാല്‍ സ്വകാര്യ മേഖലയ്ക്കും മദ്ദ്യേ പ്രവര്‍ത്തിക്കുന്ന സഹകരണമേഖലയ്ക്ക് ചികിത്സാരംഗത്തും കൂടുതല്‍ ഫലപ്രദമായി ഇടപെടാനാകും. കേരളത്തില്‍ സമസ്ക മേഖലയിലും ശക്തിപ്പെട്ട സഹകരണ രംഗം ചികിത്സാരംഗത്തും ശക്തിപ്പെടേണ്ടതുണ്ട്. ഇത്തരം സംരംഭങ്ങളെ സഹായിക്കാനുള്ള സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തൃക്കാക്കര മുന്‍സിപ്പല്‍ സഹകരണ ആശുപത്രി ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ആശുപത്രിയായി വളരേണ്ടതുണ്ട്. അതിന് ജനപ്രതിനിധി എന്ന നിലയിലും സര്‍ക്കാര്‍ പ്രതിനിധി എന്ന നിലയിലും ഈ സഹകരണ ആശുപത്രിയുടെ വളര്‍ച്ചക്ക് സാധ്യമായ നടപടികള്‍ തുടര്‍ന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ ബെന്നി ബെഹനാന് എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. വാര്‍ഷികത്തോടനുബന്ധിച്ചുള്ള സുവനീയറിന്റെ ആദ്യ കോപ്പി പ്രൊഫ.എം.കെ പ്രസാദിന് നല്‍കിക്കൊണ്ട് പി.രാജീവ് എം.പി പ്രകാശനം ചെയ്തു. മുന്‍ എം.പി സെബാസ്റ്റ്യന്‍പോള്‍ മുഖ്യ പ്രഭാഷണം നടത്തി. പി.എ മുഹമ്മദാലി, ഡോ.എം.കെ മൂസ്സാക്കുഞ്ഞി, അഡ്വ.ഷെറീന ഷുക്കൂര്‍, വി.ഡി. സുരേഷ്, സേവ്യര്‍ തായങ്കരി, കെ.ടി എല്‍ദോ, എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ആശുപത്രി സ്റ്റാഫ് അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: