പത്തനംതിട്ട: ഭാരതീയ സംസ്ക്കാരത്തില്‍ സ്ത്രീത്വത്തിന് മഹനീയമായ സ്ഥാനമാണ് ഉള്ളതെന്നും അമ്മയെക്കുറിച്ചു സ്ത്രീത്വത്തെക്കുറിച്ചു കൂടുതല്‍ മനസിലാക്കാനാണ് കളിമണ്ണെന്ന ചിത്രത്തിലൂടെ ശ്രമിക്കുന്നതെന്നും സംവിധായകന് ബ്ലെസി പറഞ്ഞു. പത്തനംതിട്ട പ്രസ്സ് ക്ലബ്ബില്‍ മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രം തന്റെ അമ്മയ്ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നത് ചിത്രത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാത്തത് കൊണ്ടാണ്. സിനിമതന്നെയാണ് വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി. വിവാദങ്ങളെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത് സിനിമയെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. കുടുംബ പ്രേക്ഷകരെ സിനിമയില്‍ നിന്നും അകത്തി നിര്‍ത്തന്‍ ബോധപൂര്‍വ്വമായ ചില ശ്രമങ്ങള്‍ നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.
അമ്മ എന്താണെന്ന് അടുത്തു മനസിലാക്കാനുള്ള ശ്രമമാണ് ഈ സിനിമ. സിനിമയിലെ ഒരു സീന്‍പോലും ഒഴിവാക്കാതെയാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്. നാട്ടില്‍ ഇപ്പോള്‍ സാംസ്കാരിക ഇടപെടലുകള്‍ കുറഞ്ഞ് വരുകയും രാഷ്ട്രീയ ഇടപെടലുകള്‍ വര്‍ദ്ധിച്ച് വരുകയും ചെയ്യുന്നു. 22 ന് 75ല്‍ പരം തീയറ്ററുകളില്‍ കള്ളിമണ്ണ് റിലീസ് ചെയ്യുമെന്നും കൂടുതല്‍ ചര്‍ച്ചകള്‍ അതിന് ശേഷമാകാമെന്നും ബ്ലെസി പറഞ്ഞു. ചിത്രത്തിന്റെ നിര്‍മ്മാതാവ് തോമസ് തിരുവല്ലയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: