കൊച്ചി: ജാമ്യം കൊടുക്കാവുന്ന അനുകൂല സാഹചര്യം ഇപ്പോള്‍ നിലവിലില്ലെന്ന് കാട്ടി ടി.പി ചന്ദ്രശേഖരന് വധക്കേസിലെ 13-ാം പ്രതി കുഞ്ഞനന്തന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി.
സാക്ഷികളേയും കുടുംബത്തേയും പ്രതി ഭീഷണിപ്പെടുത്തുമെന്ന് പ്രോസിക്യൂഷന് വാദിച്ചു.അറസ്റ്റിന് മുന്‍പ് പ്രതി മൂന്നുമാസം ഒളിവിലായിരുന്നു.വിചാരണ നവംബര്‍ 30ന് കഴിയും.പ്രതിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജയിലില്‍ പ്രത്യേക ഭക്ഷണം നല്കാന് കോടതി നിര്‍ദേശിച്ചു.
പ്രതിയുടെ സ്വാധീനവും സാക്ഷികളെ ഭീഷണിപ്പെടുത്താനുള്ള സാഹചര്യവും കണക്കിലെടുത്ത് നേരത്തെ കുഞ്ഞനന്തന്റെ ജാമ്യ ഹര്‍ജി കോടതി തള്ളിയിരുന്നു. ജസ്റ്റിസ് സതീഷ് ചന്ദ്രനാണ് ജാമ്യഹര്‍ജി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: