കൊച്ചി: സ്വര്‍ണവില വീണ്ടും കൂടി. പവന് 320 രൂപ കൂടി 23,360 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 2920 രൂപയാണ് ഇന്നത്തെ വില. ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നതാണ് സ്വര്‍ണത്തില്‍ നിക്ഷേപം ഇറക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചത്.
ഈ വര്‍ഷം അവസാനത്തോടെ സ്വര്‍ണവില പത്ത് ഗ്രാമിന് മുപ്പത്തൊന്നായിരം രൂപയാകുമെന്ന് സൂചന. അതായത് ഒരു പവന് സ്വര്‍ണത്തിന് 25,000 രൂപ വരെയെത്തുമെന്ന്. ഇക്കുമതിയില് നിയന്ത്രണം കൊണ്ടുവന്നതിന് ശേഷവും സ്വര്‍ണത്തിന്റെ ആവശ്യം 860 ടണ്ണോളമായി നില്ക്കുന്ന സാഹചര്യത്തിലാണ് വില കുതിക്കുന്നത്.
ഇതോടൊപ്പം രൂപയുടെ മൂല്യം താഴുന്നതും സ്വര്‍ണത്തിന്റെ ആവശ്യകത കൂട്ടുമെന്നും ഈ ഡിസംബറോടെ പത്ത് ഗ്രാം സ്വര്‍ണത്തിന് 30, 500നും 31,000 ത്തിനുമിടയിലായിരിക്കും വിലയെന്നും എഞ്ചല്‍ ബ്രോക്കിംഗ് തലവന്‍ നവീന്‍ മത്തൂര്‍ പറഞ്ഞു.
ഇറക്കുമതി നിരുത്സാഹപ്പെടുത്തുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത് ലഭ്യത കുറയ്ക്കുമെന്നും ഇത് വിലവര്‍ദ്ധനവിന് കാരണമാകുമെന്നും മത്തൂര്‍ ചൂണ്ടിക്കാണിക്കുന്നു. വരും മാസങ്ങളില്‍ സ്വര്‍ണത്തിന്റെ ആവശ്യകത കൂടുമെന്നും ഉയര്‍ന്ന വിലയും നികുതിയും ലഭ്യതക്കുറവുണ്ടാക്കുമെന്നും അദ്ദേഹം വിലയിരുത്തി.
2013 ആകുമ്പോള്‍ ഇന്ത്യയുടെയും ചൈനയുടെയും സ്വര്‍ണത്തിന്റെ ആവശ്യകത 9000 ടണ്ണിനും 1000 ടണ്ണിനുമിടയിലായിരിക്കുമെന്ന് ആഗോളതലത്തില്‍ സ്വര്‍ണ ഖാനനമേഖലയെ പ്രതിനിധീകരിക്കുന്ന വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലേക്കുള്ള സ്വര്‍ണ്ണ ഇറക്കുമതി നിലവില്‍ അനിയന്ത്രിതമായി തുടരുകയാണ്. 201213ല്‍ 845 ടണ്‍ സ്വര്‍ണ്ണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. 2013-14 വര്‍ഷം ഏപ്രില്‍ജൂലൈ മാസത്തിനകം ഇറക്കുമതി 383 ടണ്‍ ആയിക്കഴിഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെത്തന്നെ ഇത് ബാധിക്കുന്നതായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ 2013 ല്‍ സ്വര്‍ണ ഉപയോഗം 850 ടണ്ണില്‍ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ പ്രധാന വിപണികള്‍ ഇന്ത്യയും ചൈനയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: