കോട്ടയം: യുഎന്‍ പുരസ്കാരം വ്യക്തികള്‍ക്കുള്ളതല്ല, സര്‍ക്കാര്‍ നടപ്പാക്കുന്ന വ്യത്യസ്തമായ പദ്ധതികള്ക്കാണെന്ന യുഎന്‍ സെക്രട്ടറി ജനറലിന്റെ വിശദീകരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടിയാവുന്നു. ആഗസ്റ്റ് 13ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണിന്റെ അണ്ടര്‍ സെക്രട്ടറി ജനറല്‍ ഡബ്ല്യു.യു. ഹോഗ്വോ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എക്കണോമിക് ആന്റ് സോഷ്യല്‍ അഫേഴ്സ് ബോര്‍ഡ് അംഗം എസ്. ഫൈസിക്ക് അയച്ച 13/10032-ാം നമ്പര്‍ കത്തിലാണ് ഇങ്ങനെയൊരു വിമര്‍ശനമുള്ളത്.
യുഎന്‍ പിഎസ്എ (യുണൈറ്റഡ് നേഷന്‍ പബ്ലിക് സര്‍വ്വീസ് അവാര്‍ഡ്) അവാര്‍ഡ് സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടിക്ക് നല്‍കിയതാണ്. സര്‍ക്കാരുകള്‍ നടപ്പാക്കുന്ന പദ്ധതികളുടെ വ്യത്യസ്തതയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. വ്യക്തികളാണ് അവാര്‍ഡ് ഏറ്റുവാങ്ങുന്നത്. വ്യക്തികള്‍ ഏറ്റുവാങ്ങുന്നതുകൊണ്ട് അവാര്‍ഡ് വ്യക്തികള്ക്കെന്ന് തെറ്റിദ്ധരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട എസ്. ഫൈസി യുഎന്‍ സെക്രട്ടറി ജനറലിന് അയച്ച കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മുമ്പ് ഒന്നിലധികം തവണ പുരസ്കാരം നേടിയ ഗുജറാത്ത് സര്‍ക്കാരും മദ്ധ്യപ്രദേശ് സര്‍ക്കാരും സംസ്ഥാന മന്ത്രിയെയും ചീഫ് സെക്രട്ടറിയേയുമാണ് പുരസ്കാരം ഏറ്റുവാങ്ങാന്‍ അയച്ചത്. ഇതിന്റെ പേരില്‍ അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ അവകാശവാദങ്ങള്‍ ഉയര്‍ത്തിയിരുന്നുമില്ല. എന്നാല്‍ കേരളത്തില്‍ മറിച്ചാണ് സംഭവിച്ചത്. യുഎന്‍ അവാര്‍ഡ് ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്ത്രങ്ങള്‍ ആവിഷ്കരിച്ചരുന്നു. ഇതിനുവേണ്ടി വലിയ പ്രചരണ കോലാഹലം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഉമ്മന്‍ ചാണ്ടിയും ചില മന്ത്രിമാരും കോണ്‍ഗ്രസിലെ ഒരു വിഭാഗവും ശ്രമിച്ചത്. ഇത് വിവാദമായതോടെയാണ് ഇപ്പോള്‍ ഈ അവാര്‍ഡിന്റെ വിശദീകരണം നല്കാന് യു.എന്‍ തയ്യാറായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: