കാഞ്ഞങ്ങാട്: വ്യോമയാനരംഗത്തെ മികവുറ്റ വിമാന ഡിസൈനിങ്ങിന് കാഞ്ഞങ്ങാട് സ്വദേശിക്ക് അമേരിക്കയിലെ നാസയുടെ അംഗീകാരം. ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയായ മൃണാള്‍ ജി പൈക്കാണ് ഈ അംഗീകാരം. കാഞ്ഞങ്ങാട് മേലാംങ്കോട്ട് അതിയാമ്പൂര് ഗുരുദത്ത് പൈ- സാധനപൈ ദമ്പതികളുടെ മകന് ബാംഗ്ലൂര്‍ ആര് വി എഞ്ചിനീയറിങ്ങ് കോളേജ് മൂന്നാംവര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിയാണ്.
പ്രത്യേക പദ്ധതിയായി കോളേജില്‍ ആളില്ലാ വിമാനങ്ങള്‍ പറത്തുന്നതിനുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളും കഴിഞ്ഞ ആറ് വര്‍ഷമായി നടന്നുവരുന്നുണ്ട്. ടീം വ്യോമ എന്ന മൃണാള്‍ പൈയുടെ നേതൃത്വത്തിലുളള വിദ്യാര്‍ത്ഥി സംഘം ഇതിന്റെ പണിപ്പുരയിലായിരുന്നു.
നാസയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം കഴിഞ്ഞ ഏപ്രിലില്‍ കാലിഫോര്‍ണിയായിലെ ലോസ് ആഞ്ചലാസില്‍ ആണ് മത്സരങ്ങള്‍ നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 75 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ മൈക്രോക്ലാസ് ഏറ്റവും ചെറിയ വിഭാഗത്തിലാണ് ടീം വ്യോമ പങ്കെടുത്തത്. 60 സെന്റിമീറ്റര്‍ മാത്രം നീളം വരുന്ന വിമാനമാണ് ഡിസൈന്‍ ചെയ്ത് പറപ്പിച്ചത്. ഏറ്റവും ചെറിയ ഒരു മോട്ടോര്‍ (300ഗ്രൂം) ഘടിപ്പിച്ച് നാല് കി മീറ്റര്‍ വരെ ഇത് പറത്താന്‍ കഴിയും. ഒരു കിലോ 30 ഗ്രാം ആയിരുന്നു വിമാനത്തിന്റെ ആകെ ഭാരം. ടീം വ്യോമയുടെ വിമാനം ഏവരുടെയും പ്രശംസ പിടിച്ച് പറ്റുകയും നാസയുടെ സിസ്റ്റം ഏഞ്ചിനീയറിങ്ങ് അവാര്‍ഡ് നേടി. ടീം വ്യോമ ഒന്നാം സമ്മാനം നേടുകയും ചെയ്തു. 750 യുഎസ് ഡോളറിന്റെ ക്യാഷ് അവാര്‍ഡും ഇവര്‍ക്ക് ലഭിച്ചു. ടീം ലീഡറായ മൃണാള്‍ പൈ കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തിലാണ് പഠനം നടത്തിയത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ജില്ലാതലത്തില്‍ ഒന്നാമനായിരുന്നു.
ബിജെപി മുന്‍ സംസ്ഥാന ട്രഷറര്‍ കൃഷ്ണാനന്ദപൈയുടെ സഹോദരപുത്രനാണ് മൃണാള്‍ പൈ.
കെ.ഗോവിന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: