കൊടകര: ആളൂര്‍ മാള റോഡില്‍ ആര്എംഎച്ച്സ്കൂളിനു സമീപത്തുള്ള വീട്ടില്‍ യുവതിയും മൂന്നു മക്കളും പൊള്ളലേറ്റ് മരിച്ചു. കോര്പ്പിള്ളി വീട്ടില്‍ ഷാബുവിന്റെ ഭാര്യ സിന്ധു (34) മക്കളായ പ്രീന (6), ഗോകുല്‍ (2), ഗോപു (6മാസം) എന്നിവരെയാണ് വീടിനുള്ളിലെ കിടപ്പ് മുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. മുറിയിലെ കിടക്കയും വസ്ത്രങ്ങളും മറ്റു സാമഗ്രികളുമെല്ലാം കത്തിയമര്‍ന്ന നിലയിലാണ്. മരിച്ച യുവതിയുടെ ഭര്‍ത്താവ് ഷാബു ആളൂരില്‍ മിനിലോറി ഡ്രൈവറാണ്. സംഭവസമയത്ത് ഇയാള്‍ വീട്ടിലുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് വീട്ടിലെത്തിയ ഷാബു തളര്ന്നുവീണതിനെത്തുടര്ന്ന് പോലീസ് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി.
കുടുംബവഴക്കിനെത്തുടര്‍ന്ന് യുവതി കുഞ്ഞുങ്ങളോടൊത്ത് മുറിയില്‍ കയറി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കൂട്ടമരണത്തിനുശേഷം ഷാബുവിന്റെ അമ്മ വള്ളിയമ്മ ആത്മഹത്യക്കായി തൊട്ടടുത്തുളള്ള റയില്‍വേ ട്രാക്കിലേക്കോടിയെങ്കിലും നാട്ടുകാര്‍ പിടികൂടി വീട്ടിലെത്തിച്ചു. കൊടകര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: