കൊല്ലം: അമ്മ മലയാളത്തിന് അമ്മയുടെ അനുഗ്രഹം. മാതാഅമൃതാന്ദമയീദേവിയുടെ കരങ്ങളാല്‍ ബാലഗോകുലം മലയാളം കലണ്ടറിന് അമൃതപുരിയില്‍ പ്രകാശനം നടന്നു. മലയാളം മറക്കുന്ന ഇന്നത്തെ തലമുറയ്ക്ക് വേണ്ടി ബാലഗോകുലം ചെയ്യുന്നത് മഹത്തായ സേവനമാണെന്ന് പഞ്ചാംഗം പ്രകാശനം ചെയ്തുകൊണ്ട് മാതാ അമൃതാനന്ദമയീ ദേവി പറഞ്ഞു.
മറവിയിലാണ്ടുപോയ മലയാള അക്കങ്ങള്‍ക്ക് പുനര്‍ജനിയേകിയ മലയാളം കലണ്ടര്‍ അമ്മ അത്ഭുതാദരങ്ങളോടെയാണ് നോക്കിക്കണ്ടത്. ഇത്തരം പരിശ്രമങ്ങള്‍ ഇനിയും ധാരാളമായുണ്ടാകണമെന്ന് സംസ്ഥാനതല പ്രകാശനം നിര്‍വഹിച്ച് അമ്മ പറഞ്ഞു. പൂര്‍വികരെ വിസ്മരിച്ച് പുതുമകള്‍ തേടിപ്പോകുന്നതാണ് പുതിയ കാലത്തിന്റെ പ്രശനങ്ങള്‍ക്ക് കാരണമെന്നും പഴമയെ മടക്കിക്കൊണ്ടുവരാനുള്ള ബാലഗോകുലത്തിന്റെ പരിശ്രമങ്ങള്‍ പ്രശംസനാര്‍ഹമാണെന്നും അമ്മ പറഞ്ഞു.
ബാലഗോകുലം സംസ്ഥാന നിര്‍വാഹക സമിതിയംഗം സി.സി. ശെല്വന് മലയാളം കലണ്ടര്‍ അമൃതാനന്ദമയീദേവിക്ക് കൈമാറി. ചടങ്ങില്‍ ബാലഗോകുലം കൊല്ലം ഗ്രാമജില്ലാ കാര്യദര്‍ശി ശിവന് ശൂരനാട്, ആര്‍എസ്എസ് ചവറ താലൂക്ക് പ്രചാരക് മയൂഖ് എന്നിവരും സംബന്ധിച്ചു. വര്‍ക്കലയില്‍ നടന്ന ചടങ്ങില്‍ ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ കലണ്ടര്‍ പ്രകാശനം ചെയ്തു. സായിഗ്രാമിലെ പ്രകാശന ചടങ്ങില്‍ ആനന്ദകുമാര്‍ മുഖ്യാതിഥിയായിരുന്നു. തിരുവനന്തപുരത്ത് കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയും നെടുമങ്ങാട്ട് മിത്രാനികേതന് വിശ്വനാഥനും പ്രകാശനം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: