കോട്ടയം: കെഎസ്എഫ്ഇ നടത്തുന്ന ചിട്ടികളുടെ തവണകള്‍ ഇ-പേയ്മെന്റിലൂടെ അടക്കാനുള്ള സംവിധാനം ഉടന്‍തന്നെ ഒരുക്കുമെന്ന് ധനകാര്യ ഭവന നിയമ വകുപ്പുമന്ത്രി കെ.എം.മാണി പറഞ്ഞു. കെഎസ്എഫ്ഇയുടെ ഭാഗ്യവര്‍ഷ ചിട്ടികള്‍ 2013ന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഡിസി ബുക്സ് ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടൊപ്പം മൊബെയില്‍ ഫോണിലൂടെയും തവണകളടക്കാനുള്ള സംവിധാനമുണ്ടാകും. ഇരുപതിനായിരം കോടി രൂപ വാര്‍ഷിക വരുമാനമുള്ള കെഎസ്എഫ്ഇ കൂടുതല്‍ ആധുനികവത്കരണത്തിന് ശ്രമിക്കണമെന്നും കെ.എം.മാണി പറഞ്ഞു.
അഞ്ചാം ക്ലാസുമുതല്‍ പത്താം ക്ലാസുവരെയുളള സംസ്ഥാനത്തെ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ചിട്ടിയില്‍ ചേര്‍ക്കുന്ന എഡ്യൊാക്ക്യര് പദ്ധതി ഉടനാരംഭിക്കുമെന്ന് കെഎസ്എഫ്ഇ ചെയര്മാന് പി.ടി.ജോസ് പറഞ്ഞു. ഇതിന് റിസര്‍വ്വ് ബാങ്കിന്റെ അനുമതി ലഭിച്ചു. ഭാഗ്യവര്‍ഷ ചിട്ടികളില്‍ ചേരുന്നവര്‍ക്ക് മൊത്തം അഞ്ചുകിലോ സ്വര്‍ണം സമ്മാനമായി നല്‍കും. കഴിഞ്ഞ വര്‍ഷം 357 കോടി രൂപയുടെ ചിട്ടി നടത്തിയെന്നും ചെയര്മാന് പറഞ്ഞു.
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ.മാണി എംപി, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, കോട്ടയം നഗരസഭാ ചെയര്മാന് എം.പി.സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: