ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ വിവിധ ജയിലുകളിലായി 437 മത്സ്യതൊഴിലാളികളുള്‍പ്പടെ അഞ്ഞൂറോളം ഇന്ത്യക്കാരെന്ന് പ്രധാനമന്ത്രി നവാസ് ഷരീഫുമായുള്ള അടുത്ത വൃത്തങ്ങള്‍.
437 മത്സ്യതൊഴിലാളികളടങ്ങുന്ന 491 ഇന്ത്യന്‍ തടവുകാര്‍ പാക്കിസ്ഥാനിലുടനീളം ഉണ്ടെന്ന് നാവാസ് ഷെരീഫിന്റെ ഉപദേഷ്ടാവ് സര്‍താജ് അസിസ് പാര്‍ലമെന്റില്‍ ഇന്നലെ പറഞ്ഞിരുന്നു. അതില്‍ ഒമ്പത് പേരെ വിട്ടയച്ചിരുന്നു.
73 മത്സ്യതൊഴിലാളികളെ കൂടി ജയില്‍ മോചിതരാക്കുന്നതിനെ കുറിച്ച് ആലോചിച്ചു വരികയാണെന്നും സര്‍താജ് പറഞ്ഞു. ജൂലൈ ഒന്നിന് ഇന്ത്യ നല്‍കിയ പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ജയിലുകളില്‍ 386 പാക്കിസ്ഥാന്‍ തടവുകാരുണ്ടെന്നും എന്നാല്‍ റിക്കാര്‍ഡുകളില്‍ 485 പാക്കിസ്ഥാന്‍ തടവുകാരാണുള്ളതെന്നും സര്‍താജ് പറഞ്ഞു.
















