കൊട്ടാരക്കര: ശ്രീരാമജന്മഭൂമിയില് രാമക്ഷേത്രം എന്ന ഭക്തജന വികാരത്തെ ധ്വംസിക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു.
കാരണം രാമന് ജീവിക്കുന്നത് ജനഹൃദയങ്ങളിലാണ്. അതുകൊണ്ടാണ് കീറത്തുണിയില്‍ പൊതിഞ്ഞ ക്ഷേത്രത്തില്‍ പോലും ഇന്നും ദിനംപ്രതി ലക്ഷക്കണക്കിന് ഭക്തര്‍ എത്തുന്നത്. ഈ വിശ്വാസത്തെ തകര്‍ക്കാന്‍ ഭരണാധികാരികള്‍ക്കോ, സമ്പത്തിനോ ഒന്നും കഴിയില്ല. അയോദ്ധ്യാക്ഷേത്രം പലതവണ തകര്‍ത്ത് കല്ക്കൂമ്പാരമാക്കിയിട്ടും എന്തുകൊണ്ട് ശ്രീരാമന് മരിക്കുന്നില്ല എന്ന് നാം ചിന്തിക്കണം.
പണവും, സ്വാര്‍ത്ഥതയും ഇന്ന് നമ്മെ നശിപ്പിക്കുകയാണ്. ഇതില്‍ നിന്ന് കരകയറണമെങ്കില്‍ അദ്ധ്യാത്മികമായ ഉയര്‍ച്ച ഉണ്ടാകണം. മനുഷ്യന് വികസിക്കണമെങ്കില്‍ അവന്റെ ഹൃദയമാണ് ആദ്യം വികസിക്കേണ്ടത്. പള്ളിക്കല്‍ ദേവിക്ഷേത്രത്തിന്റെ ശ്രീകോവില്‍ ചെമ്പ് പാകലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ക്കറ്റിംഗ് സമ്പ്രദായത്തിലൂടെ പലരും മൈതാനത്ത് ആളെ കൂട്ടുന്നു. എന്നാല്‍ ഹിന്ദുവിന്റേത് ഇത്തരം കേന്ദ്രങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു. മൈതാനത്ത് എത്തുമ്പോള്‍ ഇന്ദ്രിയസുഖം മാത്രമാണ് ലഭിക്കുന്നത്. തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ എത്തുമ്പോള്‍ ലഭിക്കുന്നത് അനുഭൂതി ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രാമ ജീവിതത്തിന്റെ നട്ടെല്ലായ ക്ഷേത്രങ്ങള്‍ ഹിന്ദുവിന്റെ ആത്യാത്മിക പുരോഗതിയുടെ പണിശാല ആകുന്നത് ഈ സങ്കല്പം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
ഹൈന്ദവ സംഘടനാ പ്രസിഡന്റ് അഡ്വ. ചന്ദ്രമോഹന് അധ്യക്ഷനായിരുന്നു.
കൊല്ലം ശാന്താനന്ദാശ്രമത്തിലെ സ്വാമിനി ജ്ഞാനാഭനിഷ്ഠ മതപാഠശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി ലജ്പത്റായ് മോഹന്‍, വൈസ് പ്രസിഡന്റ് സജികുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
ഉദ്ഘാടനത്തിനെത്തിയ വിശിഷ്ടാതിഥികളെ ഉദയന്‍കാവ് ക്ഷേത്രത്തില്‍ വച്ച് പൂര്‍ണകുംഭം നല്കി സ്വീകരിച്ചു. അവിടെ നിന്നും താലപ്പൊലിയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ദേവിക്ഷേത്രത്തിലെത്തിച്ചു. ചടങ്ങുകള്‍ക്ക് സുരേഷ്കുമാര്‍, ഹരികുമാര്‍, കെ.?വി. സന്തോഷ് ബാബു, വിക്രമന്‍പിള്ള, ദീപക്, ബിനീഷ്, സനല്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: