Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹനുമദ്‌-ശ്രീരാമ സംഭാഷണവും ശ്രീരാമ-സുഗ്രീവ സഖ്യവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2013, 08:50 pm IST
inSamskriti

ശബരിയുടെ പൂര്‍വ്വ കഥയിലെ മാലിനിയെ ഭഗവാന്‍ അനുഗ്രഹിച്ച്‌, ഭര്‍ത്താവുമൊത്ത്‌ സ്വര്‍ഗ്ഗത്തില്‍ സുഖിച്ച്‌ വാഴാനയച്ചു. കലിയുഗത്തില്‍ നീ വീണ്ടും ശബരിയെന്ന പേരില്‍ ജനിച്ച്‌ സഗുണാത്മകമല്ലാത്ത നിര്‍ഗ്ഗുണ ബ്രഹ്മത്തെ തപസ്സ്‌ ചെയ്ത്‌ നിത്യമുക്തി നേടുക എന്നുപറഞ്ഞു. ശബരി സ്വര്‍ഗ്ഗാരോഹണ പ്രാപ്തയായി.

ശബരിയുടെ സ്വര്‍ഗ്ഗാരോഹണത്തിന്‌ ശ്രീരാമനും ലക്ഷ്മണനും സാക്ഷീഭൂതരായി. പിന്നീട്‌ ആ തപസ്വി നിര്‍ദ്ദേശിച്ച മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ച്‌ മനോഹരമായ പമ്പാസരസ്സിന്റെ നിരത്തെത്തി. അവിടുത്തെ അവര്‍ണ്യഭംഗി ഭഗവാന്‌ ഇഷ്ടപ്പെട്ടു. എങ്കിലും ജനകാത്മജ ഇല്ലാത്ത ദുഃഖം അദ്ദേഹത്തെ വളരെ സങ്കടപ്പെടുത്തി. ലക്ഷ്മണനോട്‌ പറഞ്ഞു. 13 കൊല്ലം കാട്ടില്‍ ജീവിച്ച്‌ കഴിഞ്ഞിരിക്കുന്നു എന്ന്‌ സങ്കടത്തോടെ പറഞ്ഞ വാക്കുകള്‍ ലക്ഷ്മണന്‍ മറുപടിയിലൂടെ സാന്ത്വനമേകി. ജനകപുരിയില്‍ ശ്രേഷ്ഠമായ ധനുര്‍ഭംഗം നടത്തിയത്‌ ആരാണ്‌, അഹല്യക്ക്‌ ശാപമോക്ഷം കൊടുത്തതാരാണ്‌, ആയിരം ആനകളുടെ ശക്തിയുള്ള താടകയെ വധിച്ചത്‌ ആരാണ്‌, ജാനകി ദേവിയെ വില്ലൊടിച്ച്‌ പാണീ ഗ്രഹണം ചെയ്തത്‌ ആരാണ്‌, ലോകകണ്ടകരായ വരന്‍ മുതലായ രാക്ഷസന്മാരേയും, സൈന്യത്തേയും അര്‍ദ്ധ യാമം കൊണ്ട്‌ വധിച്ചതാരാണ്‌, ആവീര യോദ്ധാവ്‌ ഒരിക്കലും സങ്കടപ്പെടരുത്‌. ഒരിക്കലും മനഃക്ലേശമനുഭവിക്കരുത്‌ എന്നു പറഞ്ഞു.

ഋഷ്യമൂകാചലം ലക്ഷ്യമാക്കി അവര്‍ നടന്നു. അവിടെ വാനരന്മാരുമായി നര്‍മ്മ സല്ലാപം ചെയ്യുകയായിരുന്നു സുഗ്രീവന്‍. ആ സമയം ആയുധധാരികളായ രണ്ട്‌ യുവാക്കള്‍ വരുന്നത്‌ കണ്ടു. ഇവര്‍ ആരായിരിക്കും എന്ന്‌ ഹനുമാനോട്‌ ചോദിച്ചു. ഭയസംഭ്രമത്തോടെ എന്നെ വധിക്കാന്‍ ബാലി അയച്ചതായിരിക്കാം. യോദ്ധാക്കളാണോ ആഞ്ജനേയാ നോക്കൂ. സൂത്രത്തില്‍ അവരുടെ പക്കല്‍ വിവരമെല്ലാം അറിഞ്ഞ്‌ അവരുടെ ആഗമനോദേശം ഗ്രഹിച്ച്‌ ശത്രുചാരന്മാരാണെങ്കില്‍ ആംഗ്യംകൊണ്ട്‌ കാണിക്കണം. മിത്രങ്ങളാണെങ്കില്‍ പുഞ്ചിരിക്കണം ഇങ്ങനെ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഗുഹാദ്വാരത്തിന്‌ സമീപം സംഭീതനായി ഇരുന്നു. ദാശരഥികള്‍ എങ്ങനെയാണ്‌ ഋഷ്യമുകാചലത്തേക്ക്‌ കടക്കുക എന്ന്‌ ആലോചിച്ച്‌ വൃക്ഷത്തണലില്‍ ഇരുന്നു.

ആ സമയം, നിത്യബ്രഹ്മചാരിയായ ഹനുമാന്‍ ഒരു വടുരൂപം ധരിച്ച്‌ രാജകുമാരന്‍മാരുടെ മുമ്പില്‍ താണ്‌ വണങ്ങി. താന്‍ ആരാണ്‌ എന്ന ശ്രീരാമന്റെ ചോദ്യത്തിന്‌ ഒരു ആശ്രമത്തിലേക്ക്‌ പൂക്കള്‍ ശേഖരിക്കാന്‍ പുറപ്പെട്ടതാണ്‌. ദിവ്യന്മാരെ പോലെ വിളങ്ങുന്ന ഭവാദൃശന്മാര്‍ ആരാണ്‌ എന്നറിയാന്‍ ആഗ്രമുണ്ട്‌. ഒരു ബ്രഹ്മചാരിക്ക്‌ ഇതറിയണ്ട ആവശ്യമില്ലെങ്കിലും വെറുതെ ചോദിച്ചെന്ന്‌ മാത്രം എന്ന്‌ എന്ത്‌ ഉദ്ദേശത്തോടെയാണ്‌ ഭവാന്മാര്‍ ഇങ്ങനെ സഞ്ചരിക്കുന്നത്‌. കൊട്ടാരത്തില്‍ താമസിക്കേണ്ടവരല്ലേ എന്നിങ്ങനെ ഹനുമാന്‍ ചോദിച്ചു.

അവന്റെ കര്‍ണ്ണാഭരണങ്ങള്‍ നീ കാണുന്നുവോ എന്ന്‌ രാമന്‍ ലക്ഷ്മണനോട്‌ ചോദിച്ചു. ഈ കര്‍ണ്ണ മണികള്‍ നഗ്നദൃഷ്ടിയില്‍ ആരു കാണുന്നുവോ ആ ദിവ്യനെ ആരാധിച്ച്‌ അദ്ദേഹത്തിന്റെ നിത്യോത്തമ ഭക്തനായി ഭവിക്കൂ എന്ന ഒരു അനുഗ്രഹം തനിക്ക്‌ ലഭിച്ചത്‌ ഹനുമാന്‍ ഓര്‍ത്തു. സ്വരൂപമെടുത്ത്‌ രാമപാദങ്ങളില്‍ വീണുനമസ്ക്കരിച്ചു.

സുഗ്രീവന്റെ ചരിത്രം ശ്രീരാമനെ പറഞ്ഞ്‌ ധരിപ്പിച്ച്‌ സുഗ്രീവന്റെ മിത്രാമാണൊ ശത്രുവാണൊ എന്ന്‌ നോക്കാനാണ്‌ വന്നത്‌. എന്റെ കര്‍ണ്ണ മണികള്‍ ദര്‍ശിച്ച അങ്ങ്‌ ഒരിക്കലും ശത്രുവായിരിക്കില്ല. അത്‌ കൊണ്ടാണ്‌ സ്വന്തം രൂപം ധരിച്ചത്‌ എന്നു പറഞ്ഞു.

അങ്ങയുടെ മിത്രാങ്ങള്‍ തന്നെയാണ്‌ ഞങ്ങള്‍. ദശരഥകുമാരന്‍മാരില്‍ മൂത്ത പുത്രനായ രാമനാണ്‌ ഞാന്‍ ഇത്‌ എന്റെ അനുജന്‍ ലക്ഷ്മണന്‍ എന്ന്‌ രാമന്‍ പറഞ്ഞത്‌ കേട്ടപ്പോള്‍ ഹനുമാന്‍ ഭക്തി വിജൃംഭിതനായി പോയി.

പലതും സംസാരിച്ചശേഷം ഈ ഭക്തന്‍ ചിലത്‌ ഉണര്‍ത്തിക്കാം എന്ന്‌ ഹനുമാന്‍ പറഞ്ഞു. അര്‍ക്കപുത്രനായ സുഗ്രീവന്‍ ജ്യേഷ്ഠനായ ബാലിയെ ഭയപ്പെട്ട്‌ ഋഷ്യമൂകപര്‍വ്വത്തില്‍ ഒരു ഗുഹയില്‍, ബാലി വരാത്ത സ്ഥലത്ത്‌ താമസിക്കുകയാണ്‌. അദ്ദേഹത്തിന്റെ ഭാര്യ രുമാദേവിയെപ്പോലും ബാലി അപഹരിച്ചു. സുഗ്രീവന്റെ നാല്‌ മന്ത്രിമാരില്‍ ഒരാളാണ്‌ ഞാന്‍. ആ സുഗ്രീവനുമായി സഖ്യം ചെയ്താല്‍ ഇരുകൂട്ടര്‍ക്കും ഗുണം സിദ്ധിക്കും അവരവരുടെ ശത്രുക്കളെനിഗ്രഹിക്കാം.

സുഗ്രീവനുമായുള്ള സഖ്യത്തെപ്പറ്റി താപസി ശബരിമാന പറഞ്ഞത്‌ ശ്രീരാമന്‍ ഓര്‍ത്തു. ഹനുമാന്‍ പറഞ്ഞതിനോട്‌ ശ്രീരാമന്‍ യോജിച്ചു. ഉടന്‍തന്നെ ശ്രീരാമനേയും ലക്ഷ്മണനേയും ഓരോ ചുമലില്‍ വഹിച്ച്‌ കൊണ്ട്‌ മാരുത പുത്രന്‍ ആര്‍ത്തുവിളിച്ച്‌ കൊണ്ട്‌ ഋഷ്യമൂക പര്‍വ്വതം എത്തി.

ഫലമൂലാദികള്‍ സമര്‍പ്പിച്ച്‌ ശ്രീരാമന്റെ മുമ്പില്‍ വന്നുതാണ്‌ വീണ്‌ സുഗ്രീവന്‍ നമസ്ക്കരിച്ചു. സുഗ്രീവനെ പിടിച്ച്‌ എഴുന്നേല്‍പ്പിച്ച്‌ അന്തികത്തില്‍ ഇരുത്തി. കുശലപ്രശ്നം നടത്തി, അത്‌ നടക്കുമ്പോള്‍ ബാലിയും ഭവാനും തമ്മില്‍ എന്താണീത്ര വിരോധം എന്ന ചോദ്യത്തിന്‌ മായാവിയുമായ യുദ്ധം സുഗ്രീവന്‍ വിവരിച്ചു. മതംഗമഹര്‍ഷിയുടെ ശാപം നിമിത്തം ബാലികേറാമലയായ ഇവിടെ വെച്ച്‌ രുമയെ അപഹരിച്ചതും നിത്യവും തന്റെ ശിരസ്സില്‍ ചവിട്ടികൊണ്ട്‌ സമുദ്രക്കരയിലേക്ക്‌ ചാടുന്നതും മനോവേദനയോടെ ശ്രീരാമനെ പറഞ്ഞ്‌ കേള്‍പ്പിച്ചു. അപ്പോഴേക്കും സുഗ്രീവന്റെ കണ്ണില്‍ വെള്ളം നിറഞ്ഞു. ഇവിടെ താമസം കൊണ്ട്‌ മരിക്കാതിരിക്കാം എന്നല്ലാതെ വേറൊരു പ്രയോജനവും ഇല്ല. ബലവാനായ ബാലിയെ പേടിച്ച്‌ ആരും ഇവിടെ വരില്ല എന്നത്‌ മാത്രമാണ്‌ ഗുണം.

മാന്യമിത്രമെ സീതാന്വേഷണ വിഷയത്തില്‍ ഭഗവാന്‍ എന്നെ സഹായിക്കുന്നപക്ഷം ബാലിനിധനം ചെയ്ത്‌ ശത്രുപീഡനത്തില്‍ നിന്ന്‌ ഭവാനേയും ഞാന്‍ രക്ഷിക്കാം. ഇത്‌ പറഞ്ഞപ്പോള്‍ മാരുതി രണ്ട്‌ പേരുടെയും നടുക്ക്‌ അഗ്നിയെ ജ്വലിപ്പിച്ച്‌ സത്യത്തിനുള്ള ശുഭമൂഹൂര്‍ത്തവും കല്‍പിച്ചു. അഗ്നിക്ക്‌ മുന്ന്‌ പ്രദക്ഷിണം ചെയ്ത്‌ ശ്രീരാമ-സുഗ്രീവന്മാര്‍ പരസ്പരം സഖികളായി വര്‍ത്തിക്കുകയും സഹായിക്കുകയും ചെയ്ത്‌ കൊള്ളാമെന്ന്‌ അഗ്നിസാക്ഷിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.