തിരുവനന്തപുരം: ഉപരോധസമരത്തിന് യൂത്ത് ഫ്രണ്ട് എമ്മിലെ ഒരു വിഭാഗം പങ്കെടുക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോസ് തോമസിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പങ്കെടുക്കും. മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി എല്‍ഡിഎഫ് നേതാക്കള്‍ നയിക്കുന്ന സമരത്തിലാണ് യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പങ്കെടുക്കുന്നത്.
ഇതിനെതിരെ കേരളാ കോണ്‍ഗ്രസ് എം നേതാവും ചീഫ് വിപ്പുമായ പി സി ജോര്‍ജ് അടക്കമുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്. യൂത്ത് ഫ്രണ്ടിന്റെ ഏതെങ്കിലും നേതാക്കള്‍ സമരത്തില്‍ പങ്കെടുത്താല്‍ നടപടി നേരിടേണ്ടിവരുമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു.
എന്നാല്‍ ഇവര്‍ ഇപ്പോള്‍ യൂത്ത്ഫ്രണ്ടിലില്ലെന്നും മേയ് നാലിന് പുറത്താക്കപ്പെട്ടവരാണെന്നും സംസ്ഥാന പ്രസിഡന്റ് ജോണ്‍ മൈക്കിള്‍ വ്യക്തമാക്കി.അതേ സമയം തങ്ങള്‍ ഇപ്പോഴും സംഘടനയില്‍തന്നെയാണെന്ന് യൂത്ത്ഫ്രണ്ട് നേതാവ് ബിനോ തോമസ് അറിയിച്ചു. അതിനിടെ സമരം തടയാനായി കേന്ദ്ര സംഘം എത്തി തുടങ്ങിയിട്ടുണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: