Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചില രാമായണ ചിന്തകള്‍-23

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2013, 08:14 pm IST
inSamskriti

ശബര്യാശ്രമ പ്രവേശനം

സീതാന്വേഷണം മുറയ്‌ക്ക്‌ നടക്കുന്നുണ്ട്‌. ഒരു ദിവസം ഉച്ചക്ക്‌ ജലസംഭരണത്തിന്‌ ലക്ഷ്മണന്‍ വനമദ്ധ്യേ കണ്ട പൊയ്‌കയുടെ തീരത്തേക്ക്‌ ഏകനായി വന്നു. അയോമുഖി എന്ന അസുരനാരി അവിടെ വന്ന്‌ ലക്ഷ്മണനെ പിടികൂടി തന്റെകൂടെ മന്മഥ ലീലകള്‍ക്ക്‌ ക്ഷണിച്ചു. അത്‌ ശ്രദ്ധിക്കാതെ വെള്ളത്തിന്നായി സരസ്സിലിറങ്ങി ലക്ഷ്മണനെ എടുത്ത്‌ കൊണ്ടുപോകുവാന്‍ ശ്രമിച്ച ആ രാക്ഷസിയുടെ കര്‍ണ-നാസിക-കുചങ്ങള്‍ ലക്ഷ്മണന്‍ ഛേദിച്ചു.ഭയപ്പെട്ട്‌ അലറിക്കൊണ്ട്‌ അവള്‍ ഗുഹയില്‍ കയറി ഒളിച്ചു. അങ്ങനെ രണ്ടാം ശൂര്‍പ്പണഖയായി അയോമുഖി. രാമനോട്‌ വിവരം പറഞ്ഞപ്പോള്‍ അങ്ങനത്തെ അനവധി അയോമുഖികള്‍ കാട്ടിലുണ്ട്‌ സൂക്ഷിക്കണം എന്നായിരുന്നു മറുപടി.

യാത്ര തുടരുമ്പോള്‍ കബന്ധന്റെ രണ്ട്‌ കൈകളും വെട്ടിമുറിച്ച്‌ അഗ്നിജ്വലിപ്പിച്ച്‌ കബന്ധനെ ദഹിപ്പിച്ചു. ചിതയില്‍ നിന്ന്‌ സര്‍വ്വാലങ്കാര ഭൂഷിതനും മന്മഥ തുല്യ സുന്ദരനുമായ ഒരു ഗന്ധര്‍വന്‍ സമുല്‍ഭൂതനായി രാമപാദങ്ങളില്‍ വീണ്‌ നമസ്കരിച്ച്‌ ഭഗവാനെ സ്തുതിച്ചു.

അങ്ങേക്ക്‌ മംഗളം ഭവിക്കട്ടെ അങ്ങ്‌ മുക്തനായും തീരും എന്ന്‌ ശ്രീരാമന്‍ ആ ഗന്ധര്‍വനെ അനുഗ്രഹിച്ചു. ആ ഗന്ധര്‍വന്‍ അപ്പോള്‍ ശബര്യാശ്രമത്തേക്ക്‌ വഴി പറഞ്ഞു തപസ്വിനിയായ ശബരീ മാതാവിനെ കാണുവാനും അവളെ അനുഗ്രഹിക്കുവാനും പറഞ്ഞ്‌ കൊടുത്തു. ആ ഭക്തതപസ്വിനിയും പുണ്യ ചരിതയുമായ അവള്‍ അവനീസുതയുടെ (സീതയുടെ) അന്തര്‍ദ്ധാന വൃത്താന്തം സര്‍വ്വവും പറഞ്ഞ്‌ തരും. ദേവിയെ കണ്ട്‌ പിടിക്കാനുള്ള മാര്‍ഗ്ഗവും പറഞ്ഞ്‌ തരും എന്ന്‌ പറഞ്ഞിട്ട്‌ രാഘവ പാദങ്ങളെ വണങ്ങി വന്ദിച്ച്‌ തിരോഭൂതനായി.

അനന്തരം രഘുകുമാരന്മാര്‍ മന്ദം മന്ദം നടന്ന്‌ ശബരിമാതാവിന്റെ പുണ്യാശ്രമ സങ്കേതത്തിലെത്തി ശാന്തവും ഏകാന്തവും നിതാന്ത ഭക്തിദ്യോതകവുമായ ആശ്രമപരിസരം കണ്ട്‌ രാമ-ലക്ഷ്മണന്മാര്‍ അതിശയപ്പെട്ടു. ഇവിടെ ആ ജന്മശത്രുക്കള്‍പോലും പരസ്പരം വൈരം മറന്ന്‌ മിത്രങ്ങളെപ്പോലെ പെരുമാറുന്ന കാഴ്ചയാണ്‌ അവിടെ കണ്ടത്‌.

രഘുകുമാരന്മാരെ ശബരി കണ്ടു അവളുടെ വൃദ്ധനേത്രങ്ങള്‍ അഞ്ചിപ്പോയി. കോദണ്ഡം കയ്യിലേന്തി ജടാവല്‍ക്കല ധാരിയായി ലക്ഷ്മണാനുജ സമേതനായി തന്റെ മനസ്സില്‍ ധ്യാനിച്ച്‌ ആരാധിക്കുന്ന അതേ ദിവ്യരൂപം തന്നെ തനിക്ക്‌ ദിവ്യദര്‍ശനം നല്‍കിക്കൊണ്ട്‌ നില്‍ക്കുന്നു.

ഭക്തപുളകിതയായി ഭാഗവാനെ സാഷ്ടാംഗം പ്രണാമം ചെയ്തു. എതിരേറ്റ്‌ ആശ്രമത്തിനകത്ത്‌ ഇരുത്തി. കാലുകള്‍ കഴുകി പൂജിച്ച്‌ ഫലപക്വമൂലങ്ങള്‍ നല്‍കി സല്‍ക്കരിച്ചു. അതിഭക്തി എന്ത്‌ ചെയ്യണമെന്നറിയാതെ അവളെ കുഴക്കി.

സന്തോഷം താങ്ങാന്‍ വയ്യാതെ വീണ്ടും നമസ്ക്കരിച്ച്‌ ഭഗവാനോട്‌ പറഞ്ഞു. രാമചന്ദ്രന്റെ രൂപം അടി മുതല്‍ മുടിവരേയും മുടി മുതല്‍ അടിവരേയും പലതവണ അവലോകനം ചെയ്ത്‌ പറഞ്ഞു.

ഭഗവാന്‍ ശ്രീരമാപതേ രാമചന്ദ്രാ, അവിടുന്ന്‌ ചിത്രകൂടത്തില്‍ എഴുന്നള്ളിയത്‌ മുതല്‍ നിന്തിരുവടിയുടെ ആഗമനം ഞാന്‍ അറിഞ്ഞു. ഈ മാതംഗം മഹര്‍ഷിയുടെ ആശ്രമത്തില്‍ എഴുന്നള്ളി അടിയന്ന്‌ ദിവ്യദര്‍ശനം നല്‍കാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. അടിയന്റെ നയനങ്ങള്‍ സഫലങ്ങളായി. ഈ ഭൗതിക ശരീരം ഉപേക്ഷിക്കാന്‍ അടിയനെ അനുഗ്രഹിക്കണം. ഹീനജാതിയില്‍പ്പെട്ട മൂഢയാണ്‌ അടിയന്‍. ഈ ചണ്ഡാളിക്ക്‌ ഈ ദര്‍ശനഭാഗ്യം ലഭിച്ചത്‌ അടിയന്റെ പുണ്യഭാഗ്യപരിപാകം കൊണ്ടാണ്‌.

രാമന്‍ പറഞ്ഞു. ധന്യതപസ്വിനീ മാതാവേ മുക്തിക്കും ഭക്തിക്കും ചണ്ഡാളന്‍ ബ്രാഹ്മണന്‍ എന്ന ഭേദമില്ല. ജാതി മനുഷ്യനിര്‍മിതമാണ്‌. ദൈവത്തിന്‌ ജാതി ഭേദമില്ല. ചണ്ഡാളനില്‍ ബ്രാഹ്മണനും, ബ്രാഹ്മണനില്‍ ചാണ്ഡാളനും ഉണ്ട്‌. ഭക്തനായ ചണ്ഡാളന്‍ നാസ്തികയനായ ബ്രാഹ്മണനേക്കാള്‍ സര്‍വ്വോല്‍കൃഷ്ടനാണ്‌. ഭക്തിയില്ലാത്ത തപസ്സ്‌ കൊണ്ടോ വ്രതാനുഷ്ഠാനങ്ങള്‍ കൊണ്ടോ ക്ഷേത്രോപവാസം കൊണ്ടോ പുണ്യ തീര്‍ത്ഥ സ്നാനം കൊണ്ടോ മാത്രം ആര്‍ക്കും യാതൊരു പുണ്യവും ലഭിക്കില്ല. നേരെമറിച്ച്‌ ഭക്തിയുള്ളവന്‌ മുക്തി പ്രായമായ സായൂജ്യ പ്രാപ്തിക്ക്‌ തപസ്സോ വ്രതമോ ക്ഷേത്രദര്‍ശനമോ ഒന്നും തന്നെ ആവശ്യമില്ല. ഭവതി ഭക്തിയാല്‍ സര്‍വ്വോകൃഷ്ടയായി ഭവിച്ചിരിക്കുന്നു. മാതാവേ മാതാവ്‌ ഒരു ഹീന കുലജാതയാണ്‌ എന്ന്‌ പറഞ്ഞു. ദേവിയുടെ പൂര്‍വ്വവൃത്താന്തം ഞങ്ങളെ ധരിപ്പിക്കുക എന്ന്‌ പറഞ്ഞപ്പോള്‍ തന്റെ പഴയ കഥ ഏവര്‍ക്കും വേണ്ടി പറഞ്ഞു.

(തുടരും)

വെങ്കട്ടരാമന്‍ സ്വാമി (ആദ്ധ്യാത്മിക വിജ്ഞാനസദസ്സ്‌, കൊടുവായൂര്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.