ന്യൂദല്‍ഹി ദാരിദ്ര്യം എന്നത് വെറുമൊരു മാനസികാവസ്ഥ മാത്രമാണ് എന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. ആതമവിശ്വാസം എന്നൊന്ന് ഉണ്ടെങ്കില്‍ ഈ അവസ്ഥയെ മറികടക്കാവുന്നതേയുള്ളൂവെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധിയുടെ മഹളിവികാസ് പരിയോജനയില്‍ ചേര്‍ന്ന് ദാരിദ്ര്യം മാറ്റിയ അമേഠിയിലെ സ്ത്രീ ഇതിന് ഉദാഹരണമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അലഹാബാദില്‍ സ്വയം സഹായക സംഘങ്ങളെക്കുറിച്ചുള്ള സെമിനാറിലാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി വിവാദപരാമര്‍ശം നടത്തിയത്. ഭക്ഷണത്തിന്റെ ഇല്ലായ്മയല്ല ദാരിദ്ര്യം. പണത്തിന്റെയോ മറ്റ് സാധനങ്ങളുടെയോ അഭാവമല്ല അത്. ആതമവിശ്വാസം എന്നൊന്ന് ഉണ്ടെങ്കില്‍ ഈ അവസ്ഥയെ മറികടക്കാവുന്നതേയുള്ളൂ – ഇങ്ങനെ പോകുന്നു അഭിനവ ഗാന്ധിയുടെ വെളിപാടുകള്‍.
രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഏറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തി. ഇന്ത്യയുടെ ദാരിദ്ര്യത്തെക്കുറിച്ച രാഹുല്‍ ഗാന്ധി എത്രത്തോളം അജ്ഞനാണ് എന്നതാണ് ഈ പ്രസ്താവന തെളിയിക്കുന്നതെന്ന് ബിജെപി വക്താവ് വിജയ് ബഹദൂര്‍ പാഥക് പറഞ്ഞു. കോടീശ്വാരന്മാരുടെ കുടുംബത്തില്‍ പിറന്ന രാഹുല്‍ ദാരിദ്ര്യം എന്താണെന്ന് കണ്ടിട്ടില്ലെന്നും രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അതറിയാന്‍ ബാധ്യതസ്ഥനാണെന്നും ബിഎസ്പിയുടെ നസീമുദ്ദീന്‍ സിദ്ധിഖി പറഞ്ഞു.
ദാരിദ്ര്യം മാനസികാവസ്ഥയാണെങ്കില്‍ ഇന്ത്യയിലെ എല്ലാ ദരിദ്രരേയും മാനസികാരോഗ്യകേന്ദ്രത്തില്‍ അടയ്‌ക്കുകയാണ് വേണ്ടതെന്നും സിദ്ധിഖി പറഞ്ഞു. കമലാ നെഹ്‌റു മെമോറിയല്‍ ആശുപത്രിയുടെ ഉദ്ഘാടനത്തില്‍ ഇന്ത്യയിലെ ദാരിദ്ര്യത്തിന് പ്രധാന കാരണം മരുന്നുകള്‍ക്ക് വേണ്ടി വലിയ തുക ചെലവഴിക്കുന്നതാണ് എന്ന് മറ്റൊരിടത്ത് രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. സാധാരണക്കാരന്റെ സമ്പാദ്യമെല്ലാം മെഡിക്കല്‍ ചിലവുകള്‍ വഴി തീര്‍ന്നുപോകുകയാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: