വാഷിംഗ്ടണ്‍: ഇന്ത്യന്‍ ഭക്ഷ്യ കമ്പനികള്‍ക്ക് അമേരിക്കന്‍ വിപണിയിലേക്കുള്ള പ്രവേശനം അത്ര സുഗമമാവില്ല.
ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യോത്പന്ന ഇറക്കുമതിയ്ക്ക് മേലുള്ള ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് യുഎസ് തീരുമാനം. ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം ഇറക്കുമതിയ്ക്ക് അനുമതി നല്കുന്ന ഫോറിന് സപ്ലയര്‍ വെരിഫിക്കേഷന് പ്രോഗ്രാം നടപ്പാക്കുന്നതിനാണ് അമേരിക്കന്‍ ആരോഗ്യ നിരീക്ഷണ സമിതിയായ എഫ്ഡിഎ ശുപാര്‍ശ ചെയ്യുന്നത്.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ യുഎസിലേക്ക് കയറ്റി അയക്കണമെങ്കില്‍, യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ മാനദണ്ഡങ്ങള്‍ എല്ലാ പാലിച്ചിട്ടുണ്ടെന്ന് സൂക്ഷമ പരിശോധനയിലൂടെ ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമായിരിക്കും അനുമതി ലഭിക്കുക.
യുഎസില്‍ ഉപഭോഗം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളില്‍ 15 ശതമാനവും ഇറക്കുമതി ചെയ്യുന്നവയാണ്. യുഎസിലേക്ക് മരുന്ന് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമതാണെന്നും ഭക്ഷ്യോത്പന്ന കയറ്റുമതിയില്‍ ഏഴാം സ്ഥാനത്താണ്് ഇന്ത്യയെന്നും എഫ്ഡിഎ പറയുന്നു. അതേ സമയം ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളാണ് എഫ്ഡിഎ ഏറ്റവും കൂടുതല്‍ നിരാകരിച്ചിട്ടുള്ളതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: