കൊച്ചി: കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസിനറിയാമെന്നും അതില്‍ ഘടക കക്ഷികള്‍ ഇടപെടണ്ടന്നും മന്ത്രി ആര്യാടന് മുഹമ്മദ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.കോണ്‍ഗ്രസില്‍ ചെറിയ തര്‍ക്കങ്ങളും പ്രശ്നങ്ങളും ഉണ്ടെന്നും ഇല്ലെന്നു താന്‍ പറയുന്നില്ലെന്നും അഭിപ്രായപ്പെട്ട ആര്യാടന് മുഹമ്മദ് അത്് തീര്‍ക്കാന്‍ കോണ്‍ഗ്രസിന് അറിയാമെന്നും വ്യക്തമാക്കി.
ഇവിടെ തീര്‍ന്നില്ലെങ്കില്‍ ഹൈക്കമാന്റ് ഇടപെട്ട് തീര്‍ക്കും.കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ ഘടക കക്ഷികള്‍ ഇടപെടുന്നത് ശരിയല്ലെന്നും ആര്യാടന് മുഹമ്മദ് പറഞ്ഞു. ഒരോ പാര്‍ട്ടിയിലും പ്രശ്നങ്ങള്‍ കാണും അവരുടെ പ്രശ്നങ്ങളില്‍ കോണ്‍ഗ്രസ് കയറി ഇടപെടില്ല, അത് ശരിയല്ല. അതു പോലെ കോണ്‍ഗ്രസിലും പ്രശ്നങ്ങള്‍ കാണും അതില്‍ അവരും ഇടപെടുന്നത് ശരിയല്ല.കോണ്‍ഗ്രസില്‍ ഉളള പ്രശ്നങ്ങള്‍ സംസാരിച്ചാല്‍ തീര്‍ക്കാവുന്നതേയുളളു. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നില്ലെന്ന് പറഞ്ഞ് കെ പി സി സി പ്രസിഡന്റായി തുടരുകയാണ്. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കുവരുമെന്നാണ് തന്റെ വിശ്വാസം. അദ്ദേഹം വരേണ്ടതാണ്. അതിന് കോണ്‍ഗ്രസിലെ ആരും എതിരല്ലെന്നും ആര്യാടന് പറഞ്ഞു.
ചീഫ് വിപ്പിനെ നിയന്ത്രിക്കണമെന്ന് താന്‍ പാര്‍ട്ടിയില്‍ ആവശ്യപ്പെടുമെന്നും ആര്യാടന് മുഹമ്മദ് പറഞ്ഞു.സുരക്ഷ ആവശ്യത്തിനല്ലാതെ ഫോണ്‍ ചോര്‍ത്തുന്നതിന് താന്‍ എതിരാണെന്നും തന്റെ ഫോണ്‍ ആരും ചോര്‍ത്തുന്നില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കൂടംകുളത്തുനിന്നും 15.2 ശതമാനംശതമാനം അധികം വൈദ്യുതി കേരളത്തിന് ലഭിക്കും അതായത് 300 മെഗാവാട്ട്. അതിന് യാതൊരുവിധത്തിലുള്ള കോട്ടവും തട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: