Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ശബരിമല തീര്‍ത്ഥാടനം: അവലോകനയോഗം ഇന്ന്പരിഹാരം കാത്ത് നിരവധി പ്രശ്‌നങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2013, 08:56 pm IST
inKottayam

സ്വന്തം ലേഖകന്‍

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിലെ ഇടത്താവളമായ എരുമേലിയില്‍ ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള ഉന്നതതല അവലോകനയോഗം എരുമേലി ദേവസ്വം ഹാളില്‍ ഇന്ന് 11 ന് നടക്കും.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് കൂടിയ യോഗത്തില്‍ ചര്‍ച്ച ചെയ്ത നിരവധി കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനായുള്ള ശുപാര്‍ശകളാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി പേട്ടതുള്ളി വരുന്ന പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ കുളിക്കുന്ന അമ്പലം തോട്ടില്‍ കൂടുതല്‍ ശുദ്ധജലം എത്തിക്കാനുള്ള പദ്ധതിയാണ് ഏറ്റവും പ്രധാനം.

പമ്പാനദിയിലെ പെരുന്തേനരുവിയില്‍ നിന്നും ടണല്‍വഴി പൊന്നാരുവിലെത്തി എരുമേലി അമ്പലം തോട്ടില്‍ വെള്ളമെത്തിക്കാനുള്ള പുതിയ പദ്ധതിയാണ് റവന്യൂവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ആര്‍ഡിഒ പി.കെ മോഹനപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം നിര്‍ദ്ദിഷ്ട പദ്ധതിപ്രദേശം സന്ദര്‍ശിച്ചിരുന്നു. പെരുന്തേനരുവിയില്‍ നിന്നും 750 മീറ്റര്‍ മാത്രം ദൂരത്തിലുള്ള ടണല്‍ നിര്‍മ്മിച്ച് അമ്പലംതോട്ടില്‍ ചെറിയ ചെക്ക് ഡാമുകള്‍ സ്ഥാപിക്കുന്നതിനും പദ്ധതിയില്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമല തീര്‍ത്ഥാടനത്തിലേക്കായി നടപ്പാക്കേണ്ടുന്ന മറ്റു നിരവധി ആവശ്യങ്ങളും പരിഹാരനിര്‍ദ്ദേശങ്ങളും റവന്യൂവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

കുടിവെള്ളം: കുടിവെള്ളത്തിനാവശ്യമായ ടാപ്പുകള്‍ ദേവസ്വവും, വാട്ടര്‍ അതോറിറ്റിയും പഞ്ചായത്തും ചേര്‍ന്ന് സ്ഥാപിക്കണം.

തീര്‍ത്ഥാടകവിശ്രമകേന്ദ്രം: ദിവസേന പതിനായിരക്കണക്കിന് തീര്‍ത്ഥാടകരെത്തി വിശ്രമിക്കാറുള്ള എരുമേലി ക്ഷേത്രത്തിന് സമീപമുള്ള ഷെല്‍ട്ടറുകള്‍ ബഹുനില കെട്ടിടങ്ങളായി നിര്‍മ്മിക്കുക, വിരിപ്പന്തലുകള്‍, ലോഡ്ജുകള്‍ എന്നിവയും പ്രത്യേകം തയ്യാറാക്കുക.

പാര്‍ക്കിംഗ്: നിലവിലുള്ള ദേവസ്വം പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍, കോണ്‍ക്രീറ്റ് ചെയ്‌തോ, ടൈലുകള്‍ പാകിയോ വൃത്തിയായി സൂക്ഷിക്കുക, തീര്‍ത്ഥാടകരുടേതടക്കമുള്ള വാഹനങ്ങള്‍ കടന്നുവരുന്ന ടൗണിലെ തിരക്ക് ഒഴിവാക്കാന്‍ കൊരട്ടി പാലത്തിന് സമീപമോ, ഓരുങ്കല്‍ പാലത്തിന് സമീപ സ്ഥലം വാങജി അടിസ്ഥാനസൗകര്യങ്ങള്‍ ഇവിടെ ഒരുക്കണം. ദേവസ്വത്തിന്റെ പഴയ സ്‌കൂള്‍ കെട്ടിടം പൊളിച്ചുനീക്കി പാര്‍ക്കിംഗ് ഗ്രൗണ്ടുകളാക്കുക, എരുമേലിയിലെ വിവിധ പാര്‍ക്കിംഗ് മേഖലയുടെ സംരക്ഷണം ഉറപ്പാക്കാനും, തിരക്ക് എകീകരിക്കാനും പഞ്ചായത്ത്, റവന്യൂ, പോലീസ്, ദേവസ്വം, മോട്ടോര്‍ വാഹനവകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മറ്റി രൂപീകരിക്കുക.

ശൗചാലയങ്ങള്‍: എരുമേലിയില്‍ നിലവിലുള്ള ശൗചാലയങ്ങളിലെ നിരക്ക് ഏകീകരണം, മാലിന്യ സംസ്‌കരണം, കുറ്റമറ്റരീതിയില്‍ഇ ആധുനിക രീതിയിലാക്കുക.

ഖരമാലിന്യസംസ്‌കരണം: കക്കൂസ്, ഹോട്ടലുകള്‍ തോട്ടിലേക്ക് മാലിന്യങ്ങള്‍ തള്ളുന്ന രീതി നിര്‍ത്തുക, ഖരമാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുക, കക്കൂസ്, ഹോട്ടലുകള്‍ എന്നിവയുടെ ശുചിത്വം ഉറപ്പുവരുത്തുക, ആരോഗ്യവകുപ്പ്, പഞ്ചായത്ത് എന്നീ വകുപ്പുകളുടെ ലൈസന്‍സുകള്‍ കര്‍ശനമാക്കുക.

വാഹനഗതാഗതം: എരുമേലി ടൗണിലേക്കെത്തുന്ന പ്രധാനപ്പെട്ട സംസ്ഥാനപാതകളായ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, റാന്നി റോഡുകള്‍ വീതികൂട്ടി വളവുകള്‍ നിവര്‍ത്തി പണിയുക, പൊന്‍കുന്നം കെവിഎംഎസ് കുറുവാമൂഴി റോഡും അപകടരഹിതമാക്കാനാവശ്യമായ നടപടി സ്വീകരിക്കുക, എരുമേലിയിലെ പ്രധാനപ്പെട്ട സമാന്തരപാതാകളായ കുറുവാമൂഴി ഓരുങ്കല്‍ കടവ് റോഡ്, എരുമേലി ടി.ബി റോഡ്, പഞ്ചായത്താഫീസ് വാവര്‍ ചരള റോഡ് അടങ്ങിയ റോഡ് വീതികൂട്ടി വാഹന സഞ്ചാരയോഗ്യമാക്കുക.

വാഹനഗതാഗതം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രപ്പോസ് എംഇഎസ് റോഡ്, കണ്ണിമല ഉറുമ്പിപ്പാലംറോഡ്, മുക്കൂട്ടുതറ പൊന്യന്‍മല കെഎസ്ആര്‍ടിസി റോഡ്, മുക്കൂട്ടുതറ ഇടകടത്തി റോഡ് എന്നിവ സുരക്ഷിതമാക്കി നിര്‍മ്മിക്കുക, കരിങ്കല്ലുംമൂഴി റോഡിന്റെ കയറ്റം കുറയ്‌ക്കുക എന്നീ പൊതുവായ കാര്യങ്ങളാണ് റവന്യൂവകുപ്പ് ശബരിമല തീര്‍ത്ഥാടന അവലോകന യോഗത്തിലേക്ക് ചര്‍ച്ചയ്‌ക്കായി വച്ചിരിക്കുന്നത്.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ദേവസ്വം, ആരോഗ്യവകുപ്പ് എന്നിവയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനും ശുപാര്‍ശയിലുണ്ട്. ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രം, പരിസരം, കുളിക്കടവ്, ശൗചാലയങ്ങള്‍, പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍, വിരിപ്പന്തലുകള്‍ എന്നിവ പ്രത്യേകം നിരീക്ഷിക്കണം, ദേവസ്വം ലേലം ചെയ്യുന്ന സ്റ്റാളുകളിലെ വിലനില, ഗുണനിലവാര നിയന്ത്രണം, ലൈസന്‍സുകള്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, മെഡിക്കല്‍, ആംബുലന്‍സ് സൗകര്യം, സന്നദ്ധ സംഘനകളായ അയ്യപ്പസേവാസംഘം, സേവാഭാരതി, വിവിധ ഭാഷകള്‍ സംസാരിക്കാനറിയാവുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം, അന്നദാനം എന്നിവയുടെ വിവിധ തരത്തിലുള്ള സേവനപ്രവര്‍തതനങ്ങള്‍ എകീകരിക്കുന്നതോടൊപ്പം സഹകരിപ്പിച്ച് പോകാനും ദേവസ്വത്തിന് കഴിയണം. ഇതിനായി പ്രത്യേകം സെല്‍ രൂപീകരിക്കണം, ഹൈന്ദവ സംഘടനകള്‍, സാമുദായിക സംഘടനകള്‍ മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കണം.

നിരോധിത സാധനങ്ങളുടെ കച്ചവടം നിര്‍ത്തുക, തീര്‍ത്ഥാടകര്‍ കടന്നുപോകുന വഴിയോരങ്ങളിലെ മത്സ്യ മാംസാദികളുടെ വില്‍പന നിയന്ത്രിക്കുക, ആരോഗ്യവകുപ്പ്, വൈദ്യുതിവകുപ്പ്, ഫുഡ്, ലീഗല്‍ മെട്രോളജി വകുപ്പ്, വാട്ടര്‍ അതോറിറ്റി എന്നിവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് ഇന്ന് നടക്കുന്ന ചര്‍ച്ചക്കായി റവന്യൂ വകുപ്പ് വച്ചിരിക്കുന്നത്. ഇതാദ്യമായാണ് ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വകുപ്പുതലത്തില്‍ റവന്യൂവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ വരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

Kerala

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

Kerala

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

India

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

Kerala

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.