തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റായി രമേശ് ചെന്നിത്തല തുടരണം എന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാടെന്ന് കെ.മുരളീധരന് എം.എല്‍.എ പറഞ്ഞു. എന്നാല്‍ രമേശ് മന്ത്രിയാകുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുമെന്നും മുരളീധരന് പറഞ്ഞു.
പാര്‍ട്ടിയുടെ നിയന്ത്രണരേഖയുള്ളതിനാല് മറ്റു കാര്യങ്ങള്‍ പറയുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും മുരളീധരന് പറഞ്ഞു. രമേശിനെ മന്ത്രിസഭയിലെടുത്ത കോണ്‍ഗ്രസിനെ പ്രശ്ന പരിഹാരത്തിന് തിരക്കിട്ട നീക്കങ്ങള്‍ ഡല്‍ഹിയില്‍ തുടരുമ്പോഴാണ് മുരളീധരന്റെ പ്രതികരണം.
ചെന്നിത്തലയെ മന്ത്രിയാക്കിയുള്ള പ്രശ്ന പരിഹാര നീക്കം ഐ ഗ്രൂപ്പ് നേരത്തെ തള്ളിയിരുന്നു. മന്ത്രിസ്ഥാന ചര്‍ച്ചകള്‍ ചെന്നിത്തലയെ അപമാനിക്കാനെന്നായിരുന്നു ഐ ഗ്രൂപ്പ് ആരോപിച്ചിരുന്നത്. സംസ്ഥാന കോണ്‍ഗ്രസിലെ അഭ്യന്തര പ്രശ്നങ്ങള്‍ക്കും സര്‍ക്കാറിന്റെ ഭരണ പ്രതിസന്ധിക്കും താല്കാലികമായെങ്കിലും ഉയര്‍ന്ന് വന്ന പരിഹാര നിര്‍ദേശമായിരുന്നു രമേശ് ചെന്നിത്തലയെ ഉള്‍കൊളളിച്ചുളള മന്ത്രിസഭാ പുനസംഘടന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: