കാഠ്മണ്ഡു: രണ്ടാമത് സാഫ് അണ്ടര്‍ 16 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കിരീടം ചൂടി. ഇന്നലെ നടന്ന വാശിയേറിയ ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ആതിഥേയരായ നേപ്പാളിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ ആദ്യ കിരീടം നേടിയത്. കഴിഞ്ഞവര്‍ഷം ഇന്ത്യ ഫൈനലില്‍ കളിച്ചെങ്കിലും പാക്കിസ്ഥാനോട് പരാജയപ്പെടുകയായിരുന്നു.
ഇന്നലെ നടന്ന മത്സരത്തില്‍ 18-ാം മിനിറ്റിലാണ് ഇന്ത്യയുടെ വിജയഗോള്‍ പിറന്നത്. 30 വാര അകലെനിന്ന് ജെറിന് ലാല്‍റിന്‍സുവാല ഇടംകാലുകൊണ്ട് പായിച്ച ലോംഗ് റേഞ്ച് ഷോട്ടാണ് നേപ്പാള്‍ ഗോളിയെ കീഴടക്കി വലയില്‍ കയറിയത്.
ഫെയര്‍ പ്ലേക്കുള്ള അവാര്‍ഡ് ഭൂട്ടാന് ടീമിനും ടോപ്സ്കോറര്‍ക്കുള്ള അവാര്‍ഡ് നേപ്പാള്‍ താരം ബിമല്‍ മഗറിനും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: